ഒരേസമയം രണ്ടിടങ്ങളില്‍ ജോലിയും വേതനവും ട്രൈബല്‍ പ്രൊമോട്ടര്‍ ഒപ്പം ആംബുലന്‍സ് ഡ്രൈവറും
മാനന്തവാടി: െ്രെടബല്‍ പ്രൊമോട്ടറായിരിക്കെ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് െ്രെഡവര്‍ ജോലിയും വേതനവും. തിരുനെല്ലി തോല്‍പ്പെട്ടി സ്വദേശി ശശിയാണ് ഒരേസമയം രണ്ടിടത്ത് ജോലിചെയ്തതായി രേഖകളില്‍ വ്യക്തമാവുന്നത്.
തിരുനെല്ലി പഞ്ചായത്തില്‍ ട്രൈബല്‍ പ്രൊമോട്ടറായും ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് െ്രെഡവറായുമാണ് ഇയാള്‍ ജോലി ചെയ്തത്. തിരുനെല്ലി പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ട്രൈബല്‍ പ്രൊമോട്ടറായി ശശി ജോലി ചെയ്യുന്നുണ്ട്.
ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ശശിക്ക് ഉന്നത ശുപാര്‍ശയില്‍ ഡ്രൈവറായി നിയമനം ലഭിക്കുകയായിരുന്നു. എച്ച്.എം.സി നിയമിച്ച താല്‍കാലിക ഡ്രൈവറായി ഓഗസ്റ്റ് പത്ത് മുതലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഇത് പ്രകാരം 7350 രൂപ പ്രതിഫലമായി ഇയാള്‍ ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍നിന്നും കൈപ്പറ്റുകയും ചെയ്തു.
ഇതേ അവസരത്തില്‍ തന്നെ ഇയാള്‍ തിരുനെല്ലിയില്‍ ട്രൈബല്‍ പ്രൊമോട്ടര്‍ ജോലിയില്‍ ഹാജരായിക്കൊണ്ട് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആറാം തിയ്യതി വരെ ഒപ്പിട്ടതായി ടി.ഇ.ഒയും പറയുന്നു. തോല്‍പ്പെട്ടിയാലാണ് ഇയാള്‍ക്ക് പ്രൊമോട്ടര്‍ ചുമതലയുള്ളത്.
പ്രൊമോട്ടറായിരിക്കെ മറ്റു ജോലികള്‍ പാടില്ലെന്നും സ്ഥിരമായി ഓഫീസുകളിലോ കോളനികളിലോ സാന്നിധ്യമുണ്ടായിരിക്കണമെന്നുമാണ് നിബന്ധന. എന്നാല്‍ ഇയാള്‍ െ്രെഡവറായി ജോലിചെയ്തു വന്നിരുന്ന ദിവസങ്ങളില്‍ ഏത് വിധത്തിലാണ് ഇയാള്‍ കോളനികള്‍ സന്ദര്‍ശിച്ചതെന്ന് വ്യക്തമല്ല.
ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ജോലികാര്യങ്ങള്‍ നിശ്ചയിച്ചു നല്‍കുന്ന ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസറുടെ വീഴ്ചയാണ് ഇയാള്‍ക്ക് രണ്ടിടത്ത് ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കിയതെന്നാണ് പറയപ്പെടുന്നത്.
അതോടൊപ്പം ഒരു ജോലി നിലവിലുണ്ടായിരിക്കെ ജില്ലാ ആശുപത്രി എച്ച്.എം.സിയില്‍ ഇയാളെ െ്രെഡവറായി നിയമിക്കാന്‍ മുന്‍കൈ എടുത്ത രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇതും വരും ദിവസങ്ങളില്‍ വന്‍ കോളിളങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."