വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹംഗറിക്കെതിരെ ആവേശകരമായ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ തുടർന്ന ഗോളടി മികവ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിലും ആവർത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിനായി ലഭിച്ച നിർണായകമായ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചാണ് റൊണാൾഡോ തിളങ്ങിയത്.
ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. 39 ഗോളുകളാണ് റൊണാൾഡോ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങളിൽ പോർച്ചുഗലിനായി നേടിയത്. ഇതോടെ 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് നിലവിൽ ഈ റെക്കോർഡിനൊപ്പമെത്താനും റൊണാൾഡോക്ക് സാധിച്ചു. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു ഗോൾ കൂടി നേടാൻ സാധിച്ചാൽ കാർലോസ് റൂയിസിനെയും റൊണാൾഡോക്ക് മറികടക്കാം.
അതേസമയം റൊണാൾഡോക്ക് പുറമേ മത്സരത്തിൽ ബെർണാഡോ സിൽവ, ജാവോ കാൻസലോ എന്നിവരാണ് ഗോളുകൾ നേടിയത്. ബെർണാഡോ സിൽവ ആദ്യപകുതിയിൽ ഗോൾ നേടിയപ്പോൾ ജാവോ കാൻസലോ വിജയ ഗോളും സ്വന്തമാക്കി. ഹംഗറിക്കായി ബർണബാസ് വർഗയാണ് ഇരട്ട ഗോൾ നേടി തിളങ്ങിയത്.
നിലവിൽ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. രണ്ടു മത്സരങ്ങൾ വിജയിച്ചു കൊണ്ട് ആറു പോയിന്റോടെയാണ് പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോകകപ്പ് ക്വാളിഫയറിൽ ഒക്ടോബർ 12ന് അയർലാൻഡിനെതിരെയാണ് റൊണാൾഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം.
Portugal secured a thrilling victory over Hungary in a 2026 World Cup qualifier. Portugal won the match by 3 goals to 2. Superstar Cristiano Ronaldo scored the goal in the match. Ronaldo also holds the record for scoring the most goals in World Cup qualifying matches. Ronaldo scored 39 goals for Portugal in World Cup qualifiers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."