HOME
DETAILS

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

  
Web Desk
September 11, 2025 | 2:39 AM

woman arrested with 5 kilos of ganja after police surround house in varkala


തിരുവനന്തപുരം: വർക്കല അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ 5 കിലോയിലേറെ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ. ചിഞ്ചു എന്ന യുവതിയെയാണ് റൂറൽ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 5 കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പൊലിസ് കണ്ടെടുത്തു.

കഴിഞ്ഞ ഒരു വർഷമായി കൊച്ചുപാരിപ്പള്ളിമുക്കിൽ വാടകവീട്ടിൽ താമസിച്ചാണ് ചിഞ്ചു കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നത്. ഇവരുടെ ആൺസുഹൃത്ത് രാജേഷ്, 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ്. ചിഞ്ചു ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് രാജേഷിനൊപ്പം താമസം തുടങ്ങിയത്.

റൂറൽ ഡാൻസാഫ് സംഘം ഉച്ചയോടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയ്ക്കിടെ, ചിഞ്ചുവിന്റെ സഹോദരിയായ ഒരു പഞ്ചായത്ത് അംഗവും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ സഹോദരിയെ പൊലിസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർ അന്വേഷണത്തിൽ സഹോദരിക്കും ലഹരിമരുന്ന് ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവരെയും പ്രതി ചേർക്കുമെന്ന് റൂറൽ പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

Kerala
  •  9 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  9 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  9 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  9 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  9 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  9 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  9 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  9 days ago