HOME
DETAILS

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

  
Ajay Sudha Gopal
September 11, 2025 | 5:10 AM

24 years since 911 world trade center attack aftermath and afghan war victims

2001 സെപ്റ്റംബർ 11-ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണം ലോക ചരിത്രത്തിലെ രക്ത രൂക്ഷിതമായ നാൾ വഴികൾക്ക് തുടക്കമിടുകയായിരുന്നു. അൽ-ഖയ്ദ എന്ന തീവ്രവാദ സംഘടനയുടെ 19 അംഗങ്ങൾ നാല് വാണിജ്യ വിമാനങ്ങൾ തട്ടിയെടുത്ത് നടത്തിയ ആക്രമണം 2,977 പേരുടെ ജീവനെടുക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കാനും കാരണമായി. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങൾ ആക്രമണത്തിൽ തകർന്ന് നിലംപരിശായി. വാഷിംഗ്ടൺ ഡി.സിയിലെ പെന്റഗൺ ആക്രമിച്ചതും, പെൻസിൽവാനിയയിലെ ഒരു വയലിൽ വിമാനം തകർന്നുവീണ സംഭവവും ഈ ആക്രമണത്തിന്റെ തുടർച്ചയായിരുന്നു. അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും മാരകമായ തീവ്രവാദ ആക്രമണമായി 9/11 മാറി. ഈ സംഭവം അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളെ മാറ്റിമറിച്ചതിനോടൊപ്പം, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശത്തിന് തുടക്കമിടുകയും അനേകം സിവിലിയൻ മരണങ്ങൾക്ക് ഇത് കാരണമായി മാറുകയും ചെയ്തു. 

വേൾഡ് ട്രേഡ് സെന്റർ ആക്രമണം: പശ്ചാത്തലം

2001 സെപ്റ്റംബർ 11-ന് രാവിലെ, അൽ-ഖയ്ദ  തീവ്രവാദികൾ നാല് വിമാനങ്ങൾ തട്ടിയെടുത്തു. രണ്ട് വിമാനങ്ങൾ (അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175) ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ, തെക്കൻ ഗോപുരങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു, ഈ അറ്റാക്ക് അപ്രതീക്ഷിതമായിരുന്നു. രണ്ട് ഗോപുരങ്ങളും തകർന്നുവീഴാൻ കാരണമായി. മൂന്നാമത്തെ വിമാനം (അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77) പെന്റഗണിലേക്ക് ഇടിച്ചു കയറ്റി, നാലാമത്തെ വിമാനം (യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93) യാത്രക്കാർ ഹൈജാക്കർമാരെ എതിർത്തതിനെ തുടർന്ന് പെൻസിൽവാനിയയിലെ ഷാങ്ക്സ്‌വില്ലിനടുത്തുള്ള ഒരു വയലിലേക്ക് തകർന്നു വീഴാനും കാരണമായി.

ഈ ആക്രമണം 2,977 പേരുടെ മരണത്തിന് കാരണമായി. ഇതിൽ 343 അഗ്നിശമന സേനാംഗങ്ങളും 72 പൊലിസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ, 400,000-ത്തോളം ആളുകൾക്ക് വിഷലിപ്തമായ പൊടിയും മറ്റ് മലിനീകരണവും മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്തു.

ആക്രമണത്തിന്റെ ആസൂത്രണം

ആക്രമണത്തിന്റെ പ്രധാന ആസൂത്രകനായ കാലിദ് ഷെയ്ഖ് മുഹമ്മദ് (KSM), 1980-കളിൽ സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിരുന്ന വ്യക്തിയാണ്. അൽ-ഖയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ, ജർമനിയിലെ ഹാംബർഗ് സെല്ലിലെ അംഗങ്ങൾ ഉൾപ്പെടെ, മുഹമ്മദ് അത്ത, മർവാൻ അൽ-ഷെഹി, സിയാദ് ജർറ, ഹനി ഹഞ്ജൂർ എന്നിവർ ഉൾപ്പെട്ട ഒരു ആഗോള ശൃംഖലയാണ് ആക്രമണം ആസൂത്രണം ചെയ്തത്. 1990-കളിൽ ബിൻ ലാദൻ അമേരിക്കയെ "പേപ്പർ ടൈഗർ" എന്ന് വിശേഷിപ്പിച്ചിരുന്നു. 1983-ലെ ബെയ്റൂട്ട് ബോംബാക്രമണത്തിനും 1993-ലെ സൊമാലിയയിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റത്തിനും ശേഷം അമേരിക്ക ദുർബലമാണെന്ന് ഈ സംഘം വിശ്വസിച്ചു.

9/11-ന്റെ അനന്തരഫലങ്ങൾ

ആഭ്യന്തര നയ മാറ്റങ്ങൾ

9/11 ആക്രമണം അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ വൻ മാറ്റങ്ങൾക്ക് കാരണമായി. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് "ആഗോള തീവ്രവാദത്തിനെതിരായ യുദ്ധം" (Global War on Terror) പ്രഖ്യാപിച്ചു. ആഭ്യന്തരമായി, 2001-ലെ യുഎസ്എ പാട്രിയറ്റ് ആക്ട് പാസാക്കി. ഇത് ഫെഡറൽ ഏജൻസികളുടെ നിരീക്ഷണ, തിരച്ചിൽ അധികാരങ്ങൾ വർധിപ്പിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സ്ഥാപിക്കപ്പെട്ടു. വിമാനത്താവള സുരക്ഷ ശക്തമാക്കി. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) രൂപീകരിച്ചു. എന്നാൽ, ഈ നടപടികൾ സ്വകാര്യത ലംഘനം, മിഡിൽ ഈസ്റ്റേൺ വംശജർക്കെതിരായ വിവേചനം തുടങ്ങിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വിദേശനയവും അഫ്ഗാൻ യുദ്ധവും

9/11-ന്റെ ഏറ്റവും വലിയ വിദേശനയ പ്രത്യാഘാതം അഫ്ഗാനിസ്ഥാനിലെ യുദ്ധമായിരുന്നു. ഒസാമ ബിൻ ലാദന് അഭയം നൽകിയ താലിബാൻ ഭരണകൂടത്തെ താഴെയിറക്കാൻ, 2001 ഒക്ടോബർ 7-ന് അമേരിക്കയും ബ്രിട്ടനും ചേർന്ന് "ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം" ആരംഭിച്ചു. താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി, അഫ്ഗാൻ ജനതയെ "മോചിപ്പിക്കാൻ" ലക്ഷ്യമിട്ട ഈ യുദ്ധം, 20 വർഷം നീണ്ടുനിന്നു. 2021-ൽ അമേരിക്കൻ സൈന്യം പിന്മാറിയപ്പോൾ താലിബാൻ വീണ്ടും അധികാരം പിടിച്ചു. ഇത് യുദ്ധത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ഉയർത്തി കൊണ്ടിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനിലെ സിവിലിയൻ മരണങ്ങൾ

അഫ്ഗാൻ യുദ്ധം അനേകം സിവിലിയൻ മരണങ്ങൾക്ക് കാരണമായി. 2001 മുതൽ 2020 വരെ, യുണൈറ്റഡ് നേഷൻസ് റിപ്പോർട്ട് പ്രകാരം, 100,000-ത്തിലേറെ സിവിലിയൻ മരണങ്ങളും അതിലേറെ മനുഷ്യർക്ക് മാരകമായ പരുക്കുകളും ഉണ്ടായി. 2021-ലെ കോസ്റ്റ്സ് ഓഫ് വാർ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച്, 46,319 അഫ്ഗാൻ സിവിലിയന്മാർ യുദ്ധത്തെ തുടർന്ന് മരിച്ചു. എന്നാൽ പോഷകാഹാരക്കുറവ്, രോഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച തുടങ്ങിയ പരോക്ഷ കാരണങ്ങളാൽ 3.6 മുതൽ 3.7 മില്യൺ വരെ മരണങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. യുഎസ്, നാറ്റോ സഖ്യകക്ഷികൾ, താലിബാൻ, ഐഎസ്ഐഎസ്-കെ തുടങ്ങിയവർ നടത്തിയ ആക്രമണങ്ങളാണ് ഈ മരണങ്ങൾക്ക് പ്രധാന കാരണം.

അമേരിക്കൻ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും

അമേരിക്കൻ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും സിവിലിയൻ മരണങ്ങൾക്ക് പ്രധാന കാരണമായി മാറി. 2018-ൽ യുണൈറ്റഡ് നേഷൻസ് 10,993 സിവിലിയൻ മരണങ്ങളും പരുക്കുകളും റിപ്പോർട്ട് ചെയ്തു. ഇത് 2009 കാലം വരെയുള്ള ഏറ്റവും ഉയർന്ന യുദ്ധ മരണ സംഖ്യയാണ്. 2007-ൽ ബാഗ്‌ലാൻ പ്രവിശ്യയിൽ 70-ലേറെ പേർ, കുട്ടികൾ ഉൾപ്പെടെ, ഒരു വ്യോമാക്രമണത്തിൽ മരിച്ചു. താലിബാൻ, സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ചതും, ഹോസ്പിറ്റലുകൾക്ക് സമീപം സൈനിക ആയുധങ്ങൾ സൂക്ഷിച്ചതും സിവിലിയൻ മരണങ്ങൾ വർധിപ്പിക്കാൻ കാരണമായി.

താലിബാന്റെ പങ്ക്

താലിബാനും സിവിലിയൻ മരണങ്ങൾക്ക് ഉത്തരവാദികളാണ്. 2005 മുതൽ, ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), ആത്മഹത്യാ ബോംബാക്രമണങ്ങൾ എന്നിവ ഉപയോഗിച്ച് താലിബാൻ ആക്രമണങ്ങൾ ശക്തമാക്കി. ഇത് നിരവധി സിവിലിയന്മാരുടെ മരണത്തിന് കാരണമായിമാറി. 2021-ന് ശേഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, 500-ലേറെ മുൻ സർക്കാർ ഉദ്യോഗസ്ഥരും സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെടുകയോ നിർബന്ധിതമായി നാടുകടത്തുകയോ ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സാമ്പത്തികവും മാനവികവുമായ പ്രത്യാഘാതങ്ങൾ

9/11-ന് ശേഷമുള്ള യുദ്ധങ്ങൾ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലും ഇറാഖിലും, അമേരിക്കയ്ക്ക് 8 ട്രില്യൺ ഡോളറിലേറെ ചെലവ് വരുത്തി. വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ച 10 ബില്യൺ ഡോളറിന്റെ അടിസ്ഥാന സൗകര്യ നാശത്തിനും 2 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായി. അഫ്ഗാനിസ്ഥാനിൽ, യുദ്ധം മൂലം അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും സാമ്പത്തിക അസ്ഥിരതയും 23.7 മില്യൺ ആളുകൾക്ക് മാനവിക സഹായം ആവശ്യമായി വന്നു.

അഫ്ഗാൻ യുദ്ധം 38 മില്യൺ ആളുകളെ അഭയാർഥികളാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടു. താലിബാൻ 2021-ൽ അധികാരം പിടിച്ചെടുത്ത ശേഷം, സ്ത്രീകളുടെ അവകാശങ്ങൾ, പ്രത്യേകിച്ച് വിദ്യാഭ്യാസവും തൊഴിലും, കർശനമായി പരിമിതപ്പെടുത്തി. അഫ്ഗാൻ ജനതയുടെ ജീവിത നിലവാരത്തെ എറെ ദുർബലപ്പെടുത്തി.

20 വർഷം നീണ്ട അഫ്ഗാൻ യുദ്ധം അമേരിക്കയുടെ ലക്ഷ്യങ്ങൾ പൂർണമായി നേടുന്നതിൽ പരാജയപ്പെട്ടു. 2011-ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടെങ്കിലും, താലിബാൻ 2021-ൽ അധികാരം തിരിച്ചുപിടിച്ചു. അഫ്ഗാനിസ്ഥാനിൽ ജനാധിപത്യവും സ്ഥിരതയും സ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ വിഫലമായി. 69% അമേരിക്കക്കാർ യുദ്ധം പരാജയമാണെന്ന് വിശ്വസിക്കുന്നതായി 2021-ലെ പ്യൂ റിസർച്ച് സെന്റർ സർവേ കണ്ടെത്തി.

തീവ്രവാദത്തിന്റെ ഉയർച്ച

9/11-ന് ശേഷം, തീവ്രവാദം തടയാനുള്ള ശ്രമങ്ങൾ, ഐഎസ്ഐഎസ്-കെ പോലുള്ള പുതിയ തീവ്രവാദ ഗ്രൂപ്പുകളുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കി. 2022-ൽ കാബൂളിലെ മോസ്ക്, റഷ്യൻ എംബസി എന്നിവിടങ്ങളിൽ ഐഎസ്ഐഎസ്-കെ നടത്തിയ ആക്രമണങ്ങൾ തുടർച്ചയായ ഈ അസ്ഥിരതയെ സൂചിപ്പിക്കുന്നു.

വേൾഡ് ട്രേഡ് സെന്റർ ആക്രമണം ആഗോള രാഷ്ട്രീയത്തിന്റെയും സുരക്ഷയുടെയും ഗതി മാറ്റിമറിച്ചു. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ വൻ മാറ്റങ്ങൾക്ക് കാരണമായ ഈ സംഭവം, അഫ്ഗാനിസ്ഥാനിലെ 20 വർഷം നീണ്ട യുദ്ധത്തിന് തുടക്കമിട്ടു. ലക്ഷക്കണക്കിന് സിവിലിയൻ മരണങ്ങൾ, ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ചെലവ്, മാനവിക പ്രതിസന്ധി എന്നിവ ഈ യുദ്ധത്തിന്റെ ഫലമായി. 9/11-ന്റെ പാഠങ്ങൾ, തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ സങ്കീർണതകളും, സൈനിക ഇടപെടലുകളുടെ ദീർഘകാല പ്രത്യാഘാതങ്ങളും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a day ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a day ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  a day ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  a day ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  a day ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  a day ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  a day ago
No Image

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം; ഷാർജ എയർപോർട്ട് യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  a day ago
No Image

11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം

Cricket
  •  a day ago