മൂന്നാറിലെ പെമ്പിളൈ ഒരുമൈ ആം ആദ്മിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: തോട്ടം മേഖലകളിലെ സജീവസാന്നിധ്യമായ മൂന്നാറിലെ പെമ്പിളൈ ഒരുമൈ അംഗങ്ങള്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സംഘടനയുടെ ലയനമല്ല മറിച്ച് അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.എ.പി നേതാവ് സോംനാഥ് ഭാരതി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെമ്പിളൈ ഒരുമൈയുടെ വരവോടെ അധ്വാന വര്‍ഗത്തിന് പ്രതീക്ഷയേകുന്ന ഏക പാര്‍ട്ടി എ.എ.പിയാണെന്നു കൂടുതല്‍ വ്യക്തമാവുകയാണ്. മൂന്നാറിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അടിയന്തിരമായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തും. അവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടപെടലുകള്‍ നടത്തുമെന്നും പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന എ.എ.പി നേതാക്കളുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കളും പറഞ്ഞു. സ്വതന്ത്രമായി മുന്നോട്ടുപോകാനാണ് സംഘടന ആഗ്രഹിച്ചതെങ്കിലും എ.എ.പിക്കൊപ്പം ചേരാന്‍ മനസാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെമ്പിളൈ ഒരുമൈ അധ്യക്ഷ ലിസി സണ്ണി പറഞ്ഞു. മറ്റു പാര്‍ട്ടികള്‍ തങ്ങളെ റോഡിലേക്ക് തള്ളിവിട്ടപ്പോള്‍ പണവും ഭക്ഷണവും ഉള്‍പ്പെടെ സഹായങ്ങളെല്ലാം നല്‍കിയത് എ.എ.പിയാണ്. ഡല്‍ഹി സംസ്ഥാന തൊഴില്‍ മന്ത്രി ഗോപാല്‍ റായ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഡല്‍ഹിയിലെ മന്ത്രിമാര്‍ കേരളത്തിലെ പ്രശ്നത്തില്‍ ഇടപെട്ട് സഹായമെത്തെിക്കുമെന്ന് ഉറപ്പുണ്ടെന്നും ലിസി സണ്ണി പറഞ്ഞു. ഒരുമൈ സെക്രട്ടറി രാജേശ്വരി, ശ്രീലത, സെ്റ്റല്ലാ മേരി, ഈശ്വരമൂര്‍ത്തി, സുബ്രഹ്മണ്യന്, എ.എ.പി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."