സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
യുഎഇ13.1 ഓവറിലാണ് 57 റൺസിന് ഓൾ ഔട്ടായത്. ഒരു ഘട്ടത്തിൽ 47ന് മൂന്ന് എന്ന നിലയിൽ നിന്നാണ് യുഎഇ 57ന് ഓൾ ഔട്ടായത്. ഇന്ത്യൻ ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് കുൽദീപ് യാദവാണ് യുഎഇ ബാറ്റിംഗ് നിരയെ തകർത്തത്. 2.1 ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്.
ഇപ്പോൾ കുൽദീപ് യാദവിന്റെ ഈ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് കുൽദീപെന്നും എന്നാൽ അടുത്ത മത്സരത്തിൽ താരത്തെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കുമെന്നുമാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്. സമീപകാലങ്ങളിൽ കുൽദീപ് യാദവിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കാണിക്കുന്ന നിലപാട് ചൂണ്ടിക്കാട്ടിയാണ് മുൻ ഇന്ത്യൻ താരം തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.
''എല്ലാ ഫോർമാറ്റുകളിലെയും കുൽദീപ് യാദവിന്റെ ട്രാക്ക് റെക്കോർഡ് നോക്കൂ. അദ്ദേഹത്തിന്റെ നമ്പറുകൾ ശ്രദ്ധേയമാണ്. അടുത്ത മത്സരത്തിൽ നിന്ന് കുൽദീപിനെ ഒഴിവാക്കും. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്ന് എനിക്കറിയാം. അദ്ദേഹം പ്ലെയിങ് ഇലവനെ ഭാഗമാകും'' സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല. ഏകദിന ഫോർമാറ്റിലും മികച്ച ബൗളിംഗ് റെക്കോർഡുള്ള കുൽദീപ് യാദവ് സ്ഥിരമായി ടീമിന്റെ ഭാഗമല്ല. എന്നാൽ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനം നടത്തി പ്ലെയിങ് ഇലവനിലെ തന്റെ സ്ഥാനം സജീവമായി നിലനിർത്തിയിരിക്കുകയാണ് താരം.
അതേസമയം മത്സരത്തിൽ കുൽദീപ് യാദവിന് പുറമെ ഇന്ത്യക്കായി ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Former Indian player Sanjay Manjrekar has spoken about Kuldeep Yadav's performance in the first match of the Asia Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."