HOME
DETAILS
MAL
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Web Desk
September 11, 2025 | 11:39 AM
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം, 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനറായിരുന്നു പിപി തങ്കച്ചൻ.
രണ്ടാം എകെ ആന്റണി മന്ത്രി സഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി, കെപിപിസിയുടെ മുൻ പ്രെസിഡന്റ്, എട്ടാം നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 12 വർഷം പെരുമ്പാവൂർ അധ്യക്ഷനായിരുന്നു പിപി തങ്കച്ചൻ. നാല് തവണ പെരുമ്പാവൂരിൽ നിന്നും അദ്ദേഹം നിയമസഭയിൽ എത്തി.
എറണാംകുളം അങ്കമാലിയിൽ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29നാണ് പിപി തങ്കച്ചന്റെ ജനനം. തേവര എസ് എച്ച് കോളേജിൽ നിന്നും ബിരുദമെടുത്ത് നിയമം പഠിച്ച് അഭിഭാഷകനായി അദ്ദേഹം ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."