HOME
DETAILS
MAL
ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത
September 12, 2025 | 3:59 AM
കോഴിക്കോട്: ഇസ്റാഈൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും ഫലസ്തീന്‍ ജനതയുടെ സമാധാനത്തിനു വേണ്ടിയും ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർഥന നടത്താന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ യോഗം അഭ്യർഥിച്ചു.
ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിട്ട് കൊന്നൊടുക്കുന്ന ഇസ്റാഈൽ ഖത്തർ വ്യോമാക്രമണത്തിലൂടെ മറ്റൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ആക്രമണത്തിൽനിന്ന് ഇസ്റാഈൽ ഭരണകൂടത്തെ പിന്തിരിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."