ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ മികച്ച റൺ റേറ്റോടെ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച താരം ആരാണെന്ന് തുറന്നു പറഞ്ഞിരിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ. ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നാണ് ഗിൽ പറഞ്ഞത്. ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ഗിൽ ഇക്കാര്യം പറഞ്ഞത്.
"വിരാട് കോഹ്‌ലി എന്റെ ആരാധനാപാത്രവും പ്രചോദനവുമാണ്. അദ്ദേഹം കളിയെ സമീപിക്കുന്ന രീതി, ക്രിക്കറ്റിനോട് കാണിക്കുന്ന അഭിനിവേശം തുടങ്ങിയ കാര്യങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിൽ നിന്നും പല കഴിവുകളും ടെക്നിക്കൽപരമായ കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അദ്ദേഹം എന്നെ ഒരുപാട് പ്രചോദിപ്പിച്ചു" ഗിൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ ഐതിഹാസികമായ ക്രിക്കറ്റ് യാത്ര നടത്തിയ താരമാണ് കോഹ്‌ലി. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ഏകദിനത്തിൽ ഇതുവരെ 302 മത്സരങ്ങളിൽ നിന്നായി 14181 റൺസാണ് കോഹ്‌ലി നേടിയത്. 51 സെഞ്ച്വറിയും 74 ഫിഫ്‌റ്റിയും താരം ഏകദിനത്തിൽ അടിച്ചെടുത്തതു. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക.
അതേസമയം നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ ഐപിഎൽ ചാമ്പ്യന്മാരായി മാറിയിരുന്നു. ഇതോടെ വിരാടിന്റെ ആദ്യ ഐപിഎൽ കിരീടമെന്ന സ്വപ്നവും സാക്ഷാത്കാരമായി. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്നും 657 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ എട്ട് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്.
Indian Test captain Shubman Gill has revealed who has inspired him the most in cricket. Gill said that he has learned a lot from Indian star batsman Virat Kohli.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."