പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
ഏഷ്യ കപ്പിൽ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14നാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് സൂര്യകുമാർ യാദവും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്റർനാഷൻ ക്രിക്കറ്റിൽ വീണ്ടും പാകിസ്താനും ഇന്ത്യയും നേർക്കുനേർ എത്തുമ്പോൾ ഇന്ത്യൻ സ്റ്റാർ പേസർ അർഷ്ദീപ് സിങ്ങിന് ഈ മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കാനുള്ള സുവർണാവസരവും ഉണ്ട്. ഒരു ഇന്ത്യൻ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡിലേക്കാണ് ഇന്ത്യൻ ഇടംകയ്യൻ പേസർ കണ്ണുവെക്കുന്നത്.
മത്സരത്തിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കാൻ അർഷ്ദീപ് സിങ്ങിന് സാധിക്കും. മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാറാനും ഇതോടെ അർഷ്ദീപ് സിങ്ങിന് കഴിയും. ഇതുവരെ ഇന്ത്യക്കായി 63 ടി-20 മത്സരങ്ങൾ കളിച്ച അർഷ്ദീപ് സിങ് 99 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
നിലവിൽ ഇന്ത്യക്കായി ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അര്ഷദീപ് സിങ് തന്നെയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പാരമ്പരയിലാണ് അർഷദീപ് ഈ നേട്ടം സ്വന്തമാക്കിയത്. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ മറികടന്നാണ് അർഷ്ദീപ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 80 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളാണ് ചഹൽ ടി-20യിൽ നേടിയിട്ടുള്ളത്.
അതേസമയം ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 47ന് മൂന്ന് എന്ന നിലയിൽ നിന്നാണ് യുഎഇ 57ന് ഓൾ ഔട്ടായത്. 2.1 ഓവറിൽ ഏഴ് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് യുഎഇയെ എറിഞിട്ടത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ 16 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 30 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് പന്തിൽ 20 റൺസുമായി ശുഭ്മാൻ ഗില്ലും, 2 പന്തിൽ 7 റൺസോടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. 22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമുമാണ് യുഎഇ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇരുവരെയും കൂടാതെ മറ്റാർക്കും യുഎഇ നിരയിൽ രണ്ടക്കം കടക്കാനായില്ല.
The eagerly awaited India-Pakistan clash in the Asia Cup, which the cricket world is eagerly awaiting, will take place on September 14th. Indian star pacer Arshdeep Singh also has a golden opportunity to create history in this match. The Indian left-arm pacer is eyeing a record that no Indian player has been able to achieve.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."