ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം
ദുബൈ: ചൊവ്വാഴ്ചയാണ് ടെക് ഭീമനായ ആപ്പിൾ, തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ മോഡലുകളും മറ്റ് ഉപകരണങ്ങളും ഔദ്യോഗികമായി അവതരിപ്പിച്ചത്. സെപ്റ്റംബർ 19 മുതൽ ഇവ യു.എ.ഇ.യിൽ ലഭ്യമായി തുടങ്ങും.
എന്നാൽ, സ്റ്റോറുകളിലെ ലോഞ്ചിന് മുന്നോടിയായി യുഎഇയിലെ റീട്ടെയിലർമാർ ഉപഭോക്താക്കളെ വലയിലാക്കാനുള്ള പരിപാടികളുമായി മുന്നോട്ടു പോകുകയാണ്. ഓഫറുകൾ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ ട്രേഡ്-ഇൻ ചെയ്യുന്നതിലൂടെ 3,500 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.
പുതിയ ആപ്പിൾ ഉൽപന്നങ്ങളുടെ വില ഇപ്രകാരമാണ്: ഐഫോൺ 17 - 3,399 ദിർഹം, ഐഫോൺ എയർ - 4,299 ദിർഹം, ഐഫോൺ പ്രോ - 4,699 ദിർഹം, ഐഫോൺ പ്രോ മാക്സ് - 5,099 ദിർഹം. എല്ലാ മോഡലുകളുടെയും പ്രീ ഓർഡർ ഇന്ന് മുതൽ (സെപ്റ്റംബർ 12) ആരംഭിച്ചു. നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഇന്ത്യയിലെയും, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിലെയും ഐഫോൺ 17 സീരിസ് ഉൽപന്നങ്ങളുടെ നിരക്കുകളാണ്.
| Model |
INDIA വില ഇന്ത്യൻ രൂപയിൽ |
UAE വില ഇന്ത്യൻ രൂപയിൽ |
UK വില ഇന്ത്യൻ രൂപയിൽ |
USA വില ഇന്ത്യൻ രൂപയിൽ |
| ഐഫോൺ 17 | 82,900 | 81,700 | 87,900 | 70,500 |
| ഐഫോൺ എയർ | 119,000 | 103,300 | 109,900 | 88,200 |
| ഐഫോൺ 17 പ്രോ | 134,900 | 113,000 | 120,900 | 97,000 |
| ഐഫോൺ 17 പ്രോ മാക്സ് | 149,900 | 122,500 | 131,900 | 105,800 |
Tech giant Apple officially unveiled its latest iPhone models and other devices on Tuesday. They will be available in the UAE starting September 19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."