HOME
DETAILS

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

  
September 12, 2025 | 6:31 AM

Indian Test captain Shubman Gill has revealed who his favourite football player

ഫുട്ബോളിലെ തന്റെ ഇഷ്ട താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവര മറികടന്നുകൊണ്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മറെയാണ് ഗിൽ തന്റെ പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. നെയ്‌മർ കാരണമാണ് ഫുട്ബോൾ കാണാൻ തുടങ്ങിയതെന്നും നെയ്മർ ഏത് ടീമിലേക്ക് പോയാലും ആ ടീം തെരഞ്ഞെടുക്കുമെന്നും ഗിൽ വ്യക്തമാക്കി. 

''നെയ്മർ കാരണമാണ് ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത്. 2014 ലോകകപ്പ് കാണാൻ എനിക്ക് ഇഷ്ടമായിരുന്നു. അന്ന് മുതലാണ് ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത്. അദ്ദേഹം ഏത് ടീമിൽ ആണെങ്കിലും ഞാൻ ആ ടീം തെരഞ്ഞെടുക്കും. അദ്ദേഹം സൗഊദിയിലേക്ക് പോയി പിന്നീട് ബ്രസീലിലേക്ക് മടങ്ങി പോവുകയും ചെയ്തു'' ഗിൽ ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്.2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 

അതേസമയം ഗിൽ ക്യാപ്റ്റൻസിയേറ്റെടുത്ത ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ മിന്നും ഫോമിലാണ് ഗിൽ കളിച്ചത്. പരമ്പരയിൽ മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളിൽ നിന്നായി 75.40 ശരാശരിയിൽ 754 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ആണ് ഗിൽ നേടിയത്. 

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോഡ് അഞ്ചാം ടെസ്റ്റിനിടെ ഗിൽ സ്വന്തമാക്കിയിരുന്നു. സുനിൽ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗിൽ മറികടന്നത്. 1978-79 ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗാവസ്‌കർ 732 റൺസാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗിൽ മറികടന്നത്.

ഒരു പരമ്പരയിൽ നാല് സെഞ്ച്വറി നേടുന്ന ക്യാപ്റ്റൻ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗിൽ എത്തിയിരുന്നു. 1947ൽ ഇന്ത്യയ്‌ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാൻ നാല് സെഞ്ച്വറി നേടിയത്. ഗാവസ്‌ക്കർ 1978ൽ വെസ്റ്റിൻഡീസിനെതിരായ നാട്ടിലെ പരമ്പരയിലും.ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡിൽ ബ്രാഡ്മാന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഗിൽ. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം ഗില്ലും സംഘവും തിരുത്തിക്കുറിച്ചിരുന്നു.

2025ന് മുമ്പ് എജ്ബാസ്റ്റണിൽ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴും തോറ്റിരുന്നു ഇന്ത്യ. അതിൽ മൂന്നെണ്ണം ഇന്നിങ്‌സ് തോൽവിയായിരുന്നു. 1986ൽ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാൻ സാധിച്ചിരുന്നത്. എന്നാൽ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. 

Indian Test captain Shubman Gill has revealed who his favourite football player is. Gill has chosen Brazilian superstar Neymar as his favourite player.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  16 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  17 days ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  17 days ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  17 days ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  17 days ago
No Image

ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

Kerala
  •  17 days ago
No Image

ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍

National
  •  17 days ago
No Image

തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്

Cricket
  •  17 days ago
No Image

ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം

uae
  •  17 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്

Kerala
  •  17 days ago

No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  17 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  17 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  17 days ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  17 days ago