'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാംക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജീവിതത്തിലെ മികച്ച സന്ദേശമാണ് അഹാന്‍ അനൂപ് എന്ന വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ എഴുതിയതെന്ന് മന്ത്രി പറയുന്നു. ഉത്തരക്കടലാസിന്റെ ചിത്രമടക്കമാണ് മന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്ന വലിയ ജീവിതപാഠമാണ് കുട്ടി ഉത്തരക്കടലാസില്‍ പകര്‍ത്തിയത്.
ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കുക എന്നതായിരുന്നു ചോദ്യം. ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍' മത്സരത്തിന്റെ നിയമാവലി ഉദാഹരണമായി നല്‍കിയിരുന്നു. 'സ്പൂണും നാരങ്ങയും'എന്ന മത്സരത്തെക്കുറിച്ചാണ് അഹാന്‍ അനൂപ് എഴുതിയത്. മത്സരവുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങളും എഴുതാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ അഞ്ചാമത്തെതും അവസാനത്തേതുമായ നിയമാവലിയാണ് ആരെയും ചിന്തിപ്പിക്കുന്നത്. 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്നതായിരുന്നു അഹാന്‍ എഴുതുതിയത്.
തലശേരി ഒ ചന്തുമേനോന്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഹാന്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഉത്തരക്കടലാസ് പങ്കുവെച്ചുകൊണ്ട് എഴുതി.
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്.. '
ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍..
അഹാന്‍ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍
നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..- ഇങ്ങനെയാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചത്.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കൗതുകകരവും അഭിനന്ദനാര്‍ഹവുമായ പല കാര്യങ്ങളും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്. വിദ്യാഭ്യാസം എന്നത് കേവലം അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല, ഓരോ കുട്ടിയുടെയും ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുക കൂടിയാണെന്ന് കോട്ടക്കല്‍, ഇരിങ്ങല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരനായ അജ്മല്‍ ഷാന്‍ പി.വി.യുടെ അതിമനോഹരമായ ഗാനാലാപനം പങ്കുവെച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."