HOME
DETAILS

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

  
September 14, 2025 | 5:15 AM

Sri Lanka also holds the record for the team with the most wins in Asia Cup tournaments

ഏഷ്യ കപ്പിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 14.4 ഓവറിൽ ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഈ വിജയത്തോടെ ഏഷ്യാ കപ്പ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീം എന്ന റെക്കോർഡും ശ്രീലങ്ക സ്വന്തമാക്കി. 66 മത്സരങ്ങളിൽ നിന്നും 45 വിജയങ്ങളാണ് ശ്രീലങ്ക ഇതുവരെ ഏഷ്യ കപ്പിൽ നേടിയിട്ടുള്ളത്. ഏഷ്യ കപ്പിൽ 64 മത്സരങ്ങളിൽ നിന്നും 44 വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യയെ മറികടന്നു കൊണ്ടാണ് ശ്രീലങ്കയുടെ മുന്നേറ്റം. 34 വിജയങ്ങളുമായി പാകിസ്താനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്.

മത്സരത്തിൽ ശ്രീലങ്കയ്ക്കായി പാത്തും നിസങ്ക അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 34 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 50 റൺസ് ആണ് താരം സ്വന്തമാക്കിയത്. 32 പന്തിൽ പുറത്താവാതെ 46 നേടിയ കാമിൽ നിഷാരയും ടീമിന്റെ വിജയത്തിൽ നിർണായകമായി. നാലു ഫോറുകളും രണ്ടു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ശ്രീലങ്കയുടെ ബൗളിങ്ങിൽ വനിന്ദു ഹസരംഗ ഇരട്ട വിക്കറ്റുകൾ നേടിയും ദുശ്മന്ത് ചമീര, നുവാൻ തുഷാര എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Sri Lanka registered a convincing six-wicket victory over Bangladesh in the Asia Cup match held yesterday. With this victory, Sri Lanka also holds the record for the team with the most wins in Asia Cup tournaments. Sri Lanka has won 45 out of 66 matches in the Asia Cup so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  a day ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  a day ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  a day ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  a day ago
No Image

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  a day ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  a day ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a day ago