ഇന്ത്യൻ നിരയിൽ അവർ രണ്ട് പേരും പാകിസ്താനെ ബുദ്ധിമുട്ടിലാക്കും: മുൻ സൂപ്പർതാരം
ഏഷ്യ കപ്പിൽ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഇന്നാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഒമാനെ വീഴ്ത്തിയാണ് പാകിസ്താൻ എത്തുന്നത്.
ഇപ്പോൾ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനങ്ങൾ മത്സരത്തിൽ നിർണായകമാവുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ഇഎസ്പിഎൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം പറഞ്ഞത്.
''ഇന്ത്യയുടെ സ്പിന്നർമാരായ കുൽദീപ് യാദവിനും വരുൺ ചക്രവർത്തിക്കും മത്സരം നിയന്ത്രിക്കാനും വിക്കറ്റുകൾ നേടാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു. പാക്കിസ്ഥാൻ ലെഗ് സ്പിന്നർമാർക്കെതിരെ നന്നായി ഇതുവരെ കളിച്ചിട്ടില്ല. ഇടം കയ്യൻ, വലംകൈയ്യൻ ലെഗ് സ്പിന്നർ ആരായാലും അവർ ബുദ്ധിമുട്ടും. ഇവരുടെ എട്ട് ഓവറുകൾ ഈ മത്സരത്തിന്റെ റിസൽട്ട് തീരുമാനിക്കും"' ആകാശ് ചോപ്ര പറഞ്ഞു.
ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കുൽദീപ് യാദവ് ആയിരുന്നു. മത്സരത്തിൽ എതിരാളികളെ വെറും 57 റൺസിനാണ് ഇന്ത്യ എറിഞ്ഞു വീഴ്ത്തിയത്. 2.1 ഓവറിൽ ഏഴ് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് യുഎഇയെ എറിഞിട്ടത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്റർനാഷണൽ ടി-20യിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ചരിത്രപരമായ വലിയ മുൻതൂക്കമാണ് ഇന്ത്യക്കുള്ളത്. ഇരു ടീമുകളും 13 തവണയാണ് കുട്ടി ക്രിക്കറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒമ്പത് തവണയും വിജയം ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. മൂന്നു മത്സരങ്ങളിൽ മാത്രമാണ് പാകിസ്താൻ വിജയിച്ചത്. ടി-20 ഫോർമാറ്റിൽ നടന്ന ഏഷ്യാകപ്പിൽ മൂന്നു മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ എത്തിയപ്പോൾ രണ്ടു തവണയും ഇന്ത്യക്കൊപ്പം ആയിരുന്നു വിജയം.
Aakash Chopra says the performances of spinners Varun Chakravarthy and Kuldeep Yadav will be crucial in the India-Pakistan match in the Asia Cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."