HOME
DETAILS

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍

  
Web Desk
September 14, 2025 | 7:48 AM

national indigo-flight-aborts-takeoff-seconds-after-rollout-due-to-technical-glitch

ലഖ്നോ: ലഖ്‌നോവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിന് തൊട്ടുമുന്നേ അടിയന്തര ബ്രേക്കിട്ട് നിര്‍ത്തി പൈലറ്റ്. 

ഡല്‍ഹിയിലേക്ക് പോകാന്‍ പുറപ്പെട്ട വിമാനം റണ്‍വേയുടെ അവസാനമെത്തിയിട്ടും ആകാശത്തേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പൈലറ്റിന്റെ സമയോചിത ഇടപെടല്‍. അപകടം മുന്നില്‍ കണ്ട പൈലറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറാതെ എമര്‍ജന്‍സി ബ്രേക്ക് നല്‍കി വിമാനം പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. 

സമാജ്വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. 

സാങ്കേതിക വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്. 

ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറു മൂലം കൊച്ചിയില്‍ തിരിച്ചിറക്കിയിരുന്നു. ആകാശത്ത് രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ആഗസ്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ബസ് എ321 വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയിരുന്നു. ലാന്റിങിനിടെയായിരുന്നു സംഭവം. പിന്നീട് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

Kerala
  •  3 days ago
No Image

പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  3 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  3 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  3 days ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  3 days ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  3 days ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  3 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  3 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago