വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
ന്യൂഡൽഹി: വഖ്ഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഇന്ന് വിധിപറയും. മെയ് 22നാണ് ഹരജിയിൽ വാദം പൂർത്തിയായി വിധിപറയാൻ മാറ്റിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരിക്കെ നിയമത്തിലെ മൂന്ന് വ്യവസ്ഥകൾ മരവിപ്പിച്ചിരുന്നു.
കേന്ദ്ര വഖ്ഫ് കൗൺസിലിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും എക്സ് ഒഫിഷ്യോ അംഗങ്ങളൊഴികെ അമുസ് ലിംകളെ നിയമിക്കരുത്, ഉപയോഗത്തിലൂടെ വഖ്ഫ് ആയതടക്കമുള്ള ഏതെങ്കിലും സ്വത്തുക്കൾ വഖ്ഫ് അല്ലെന്ന് പ്രഖ്യാപിക്കരുത്, വഖ്ഫ് സ്വത്തിന്മേലുള്ള അവകാശവാദത്തിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുന്നഘട്ടത്തിൽ പ്രസ്തുത സ്വത്ത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത് എന്നീ ഉത്തരവുകളാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."