HOME
DETAILS
MAL
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
September 15, 2025 | 1:54 AM
മലപ്പുറം: മുഖ്യമന്ത്രി, മന്ത്രി എന്നെഴുതുന്നതിന് മുമ്പ് 'ബഹു.' ചേർക്കണമെന്ന് നിർദേശിക്കുന്ന സർക്കാരിന്റെ സർക്കുലറിനെതിരായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദിന്റെ പരാതിയിലാണ് കേസ്. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന മറുപടികളിൽ മുഖ്യമന്ത്രി, മന്ത്രി എന്നിവരെ പരാമർശിക്കുന്നിടങ്ങളിലെല്ലാം 'ബഹു.' ചേർക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 30ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേയാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്.
നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഭരണഘടനയിൽ പറയുന്നത്. ഇതിന് വിരുദ്ധമാണ് സർക്കാരിന്റെ ഈ സർക്കുലറെന്നും വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്നും സർക്കുലർ റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."