മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
കൊച്ചി: വില ദിനംപ്രതി കുതിച്ചുയരുമ്പോഴും മലയാളികൾ സ്വർണംവാങ്ങി കരുതൽധനമായി സൂക്ഷിക്കുന്നതായി കണക്കുകൾ. കേരളത്തിലെ ജനങ്ങളുടെ കൈവശം 2000 ടണ്ണിൽ അധികം സ്വർണമാണ് ഉള്ളത്. അതായത് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം മലയാളികളുടെ കൈവശമുണ്ടെന്നർഥം. സ്വർണത്തിൽ നിന്ന്കൂടുതൽആദായം ലഭിക്കുന്നു എന്ന തിരിച്ചറിവു കൂടിയാണ് ആഭരണത്തിലുപരി സമ്പാദ്യമായി കൂടി കാണാൻ കാരണം. വില എത്ര ഉയർന്നുനിന്നാലും സ്വർണം വാങ്ങാനും മലയാളി മുന്നോട്ടുവരുന്നുണ്ട്.
സ്വർണാഭരണങ്ങൾ വൈകാരിക മൂല്യം നിലനിർത്തുന്നതിനൊപ്പം കുടുംബ പാരമ്പര്യമായി കൈമാറാനും കഴിയുമെന്നത് തന്നെ കാരണം. വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ വിവാഹത്തിന് സ്വർണാഭരണം വാങ്ങുന്നതിൻ്റെ തൂക്കം കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായും ഇതിൽ നിന്നും ആരും പിന്നോട്ട് പോയിട്ടില്ല.
കഴിഞ്ഞ വർഷത്തേക്കാൾ 25,000ൽ അധികം രൂപയുടെ വർധനവാണ് ഒരു പവനിൽ വന്നിട്ടുള്ളത്.
സ്വർണം തിരികെ നൽകുമ്പോൾ വിപണി വിലയിൽ നിന്നും രണ്ട് ശതമാനത്തിൽ കൂടുതൽ കുറയാറുമില്ല. സംസ്ഥാനത്തെ 15 ലക്ഷം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. രാജ്യത്തിൻ്റെ ജി.ഡി.പിയിൽ 6 - 7ശതമാനത്തിൽ അധികം സ്വർണ വ്യാപാര മേഖലയിൽ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."