HOME
DETAILS

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

  
September 15, 2025 | 4:55 AM

Suryakumar yadav break ms dhoni 13 year old record against Pakistan in t20

ഏഷ്യ കപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ മിന്നും പ്രകടനമാണ് ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് നടത്തിയത്. 37 പന്തിൽ പുറത്താവാതെ 47 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടാൻ സാധിച്ചില്ലെങ്കിലും പാകിസ്താനെതിരെ ഒരു ടി-20യിൽ വമ്പൻ റെക്കോർഡാണ് സ്‌കൈ തന്റെ പേരിൽ എഴുതിചേർത്തത്. 

ടി-20യിൽ പാകിസ്താനെതിരെ ഒരു ഇന്ത്യൻ ക്യാപ്‌റ്റന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെ മറികടന്നാണ് സ്‌കൈ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിലായി ധോണി 33 റൺസ് വീതം പാകിസ്താനെതിരെ നേടിയിട്ടുണ്ട്. 2007, 2012 എന്നീ വർഷങ്ങളിൽ നടന്ന മത്സരങ്ങളിലാണ് ധോണി ഈ സ്‌കോറുകൾ നേടിയത്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം സൂര്യകുമാർ ധോണിയെ മറികടന്നിരിക്കുകയാണ്. 

2022ൽപാകിസ്താനെതിരെ 28 റൺസ് നേടിയ രോഹിത് ശർമയാണ് ഈ പട്ടികയിൽ ധോണിക്ക് പുറകിലുള്ളത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 2021ൽ ക്യാപ്റ്റനായിരിക്കെ പാകിസ്താനെതിരെ 57 റൺസായിരുന്നു കോഹ്‌ലി നേടിയത്. 

അതേസമയം മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്ത്യൻ ബാറ്റിങ്ങിൽ ശുഭ്മാൻ ഗില്ലും, അഭിഷേക് ശർമ്മയും ഇന്ത്യക്ക് മാന്യമായ തുടക്കം നൽകിയത്. പത്ത് റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. 13 പന്തിൽ നാല് ഫോറും, രണ്ട് സിക്‌സുമായി അഭിഷേക് 31 റൺസും നേടി. നാലാമനായി ക്രീസിലെത്തിയ തിലക് വർമയെ കൂട്ടുപിടിച്ച് സ്‌കൈ ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച്. തിലക് പുറത്താവുമ്പോൾ ഇന്ത്യയുടെ സ്‌കോർ 97 ആയിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം ഇന്ത്യക്ക് എളുപ്പമാവുകയായിരുന്നു. ശിവം ദുബെക്കൊപ്പം ചേർന്ന് സ്‌കൈ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Indian captain Suryakumar Yadav had a brilliant performance against Pakistan in the Asia Cup. The Indian captain shone by scoring 47 runs not out off 37 balls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  a day ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  a day ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  a day ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  a day ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  a day ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  a day ago