15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
ലക്‌നോ: ഉത്തർപ്രദേശിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്ത് കുഴിച്ചിട്ട കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്. അത്‌ഭുതകരമായി ജീവനോടെ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. അപകട നില തരണം ചെയ്തിട്ടില്ല.
ഞായറാഴ്ച ഗോദാപൂർ ഗ്രാമത്തിൽ കന്നുകാലികളെ മേയ്ക്കാൻ എത്തിയ ആളാണ് കുഞ്ഞിനെ രക്ഷിച്ച് പൊലിസിൽ ഏൽപ്പിച്ചത്. കുന്നിന്റെ കരച്ചിൽ കേട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിന്റെ കൈ മണ്ണിൽ നിന്നും പുറത്തേക്ക് തള്ളിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ മണ്ണ് നീക്കി പുറത്തെടുത്തപ്പോൾ കുഞ്ഞിന്റെ ദേഹത്താകെ ഉറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നു.
ഉടൻ തന്നെ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായി പൊലിസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചയോടെ കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജേഷ് കുമാർ പറഞ്ഞു. 'കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, പരിചരണത്തിനായി ഒരു ഡോക്ടറെ നിയോഗിച്ചിട്ടുണ്ട്. കുഞ്ഞിന് ഏകദേശം 15 ദിവസം പ്രായമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്' അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനും കുഴ്ച്ചിട്ടതിന് ഉത്തരവാദികളായവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് എസ്പി ദ്വിവേദി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Police rescued a 15-day-old infant girl who was buried alive in Godapur villege, Uttar Pradesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."