റോഡരികില്‍ മാലിന്യം തള്ളിയ നിലയില്‍
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം രാമകൃഷ്ണന് മാസ്റ്റര്‍ റോഡില്‍ സാമൂഹ്യവിരുദ്ധര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍. ആറു ചാക്കുകളിലായിട്ടാണ് റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയിട്ടുള്ളത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തിന്റെ മാലിന്യമാണ് റോഡില്‍ നിക്ഷേപിച്ചിട്ടുള്ളത്.
വിവാഹത്തിന്റെ താങ്ക്സ് കാര്‍ഡ് മാലിന്യത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. കാറ്ററിങ് സ്ഥാപനമാണ് മാലിന്യം തള്ളിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
റോഡിന്റെ മറ്റൊരു ഭാഗത്ത് കൊറ്റംകുളം കള്ള് ഷാപ്പിലെ മാലിന്യവും കണ്ടെത്തി. ഇവരില്‍ നിന്നും ആരോഗ്യ വകുപ്പ് പിഴ ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിഞ്ചു ജേക്കബ്ബ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എ സുധീര്‍, പഞ്ചായത്തംഗം സിന്ധു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."