വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് സംഘടന
തൃശൂര്‍: വീല്‍ചെയറില്‍ കഴിയുന്നവര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ഒത്തുചേര്‍ന്ന് സംഘടന രൂപീകരിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ തൃശൂരില്‍ ഒത്തു ചേര്‍ന്നാണ് സംഘടനാ പ്രഖ്യാപനം നടത്തിയത്. തൃശൂര്‍ എം.ജി റോഡിലെ ആല്‍ഫ പാലിയേറ്റീവ് കെയറില്‍ ചേര്‍ന്ന യോഗം സംഘാടകരിലൊരാളുടെ മാതാവായ ഡെയ്‌സി ജോണ്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു.
ബദറുസമാന്‍ മലപ്പുറം ലോഗോ പ്രകാശനം നിര്‍വഹിച്ചു. രക്ഷാധികാരി ഡോ. ലെയ്‌സ് ഭാരവാഹികളെ പ്രഖ്യാപിച്ചു. സന്തോഷ് മാളിയേക്കല്‍ കാസര്‍കോട് അധ്യക്ഷനായി.
യോഗത്തില്‍ ജോമി മലപ്പുറം സംഘടനയുടെ രൂപീകരണത്തിലേക്കെത്തിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ബിജു പോള്‍ സ്വാഗതവും, രാജു പള്ളുരുത്തി നന്ദിയും പറഞ്ഞു. 20 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹികളായി സന്തോഷ് മാളിയേക്കല്‍ (കാസര്‍കോട്) പ്രസിഡന്റ്.
ജോര്‍ജ് (തിരുവനന്തപുരം), ബിജു പോള്‍ (തൃശൂര്‍), ഉണ്ണി മാക്‌സ് (കോട്ടയം), വിനോദ് (കണ്ണൂര്‍), വാസുണ്ണി (പാലക്കാട്) വൈസ് പ്രസിഡന്റുമാര്‍. ജോമി (മലപ്പുറം) സെക്രട്ടറി. ബദറു സമാന്‍(മലപ്പുറം), രാജീവ് പള്ളുരുത്തി (എറണാകുളം), പ്രതാപന്‍ (കൊല്ലം), ബെന്നി (കാസറകോട്), റിയാസ് (കോഴിക്കോട്) ജോയിന്റ് സെക്രട്ടറിമാര്‍. സുനില്‍ (മലപ്പുറം) ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനുമുള്ള കര്‍മ പരിപാടികളുമായി വരും നാളുകളില്‍ സംഘടന സജീവമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."