ആശുപത്രി നവീകരണത്തിന് വിദ്യാര്‍ഥികളുടെ കൈതാങ്ങ്
വാടാനപ്പള്ളി: തൃത്തല്ലൂര്‍ സാമൂഹിക ആരോഗ്യം കേന്ദ്രം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നവീകരിച്ചു. നാട്ടിക മണപ്പുറത്തെ പഴക്കമേറിയതും ധാരാളം രോഗികള്‍ വന്നു പോകുന്നതുമായ സാമൂഹിക ആരോഗ്യം കേന്ദ്രത്തില്‍ പ്രാഥമിക സൗകര്യങ്ങളുടെ പരിമിതി മൂലം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വരുന്ന സാഹചര്യം കണ്ടറിഞ്ഞു കൊണ്ട് കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റാണ് ശുചീകരിച്ചത്.
കുട്ടികള്‍ മുന്‍ കൈയെടുത്ത് ആശുപത്രി വാര്‍ഡ് അടിച്ചും തുടച്ചും വൃത്തിയാക്കുകയും ആശുപത്രിയിലെ ഇരുപതോളം കട്ടിലുകള്‍, മേശകള്‍, ട്രിപ്പിങ്ങ് സ്റ്റാന്റ് എന്നിവ പെയിന്റും ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ അരുണ്‍ പി.എ, വിമല്‍ദാസ്.സി, രാഗില്‍ വി.ആര്‍, ശരത്ത്.എ, മുഹമ്മദ് ആഷിക് എം.യു, റിച്ചാര്‍ഡ് സി.ബി എന്നിവരുടെ നേതൃത്വത്തിലാണ് സേവനങ്ങള്‍ നടത്തിയത്.
പ്രിന്‍സിപ്പല്‍ വി.എ ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ് രമേഷ്, ഹെഡ് നേഴ്‌സ് എം.കെ അജിത ദേവി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ സുരേഷ്‌കുമാര്‍, ഡോ.വി.സന്തോഷ് കുമാര്‍, മുഹമ്മദ് ഷിഹാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."