ഒന്നാം വാര്‍ഷികാഘോഷം 10 മുതല്‍
ദേശമംഗലം: ആറങ്ങോട്ടുകര കനവ് നാടക സംഘത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം സെപ്റ്റംബര്‍ 10, 11 തിയ്യതികളില്‍ നാടക പുരയില്‍ വച്ച് നടക്കും. 10 ന് വൈകീട്ട് അഞ്ചിന് എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും.
മതേതരത്വം ആവിഷ്‌കാര സ്വാതന്ത്ര്യം യുവത്വം എന്ന വിഷയത്തില്‍ പ്രഭാഷണവും ഉണ്ടാകും. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനാകും.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചെക്കോവ്, വി.കെ.എന്‍ തുപ്പേട്ടന്‍ എന്നിവരുടെ രചനകളെ ആധാരമാക്കി മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയ്യേറ്റര്‍ അവതരിപ്പിക്കുന്ന ചെറുനാടകങ്ങള്‍ അരങ്ങിലെത്തും.
ചെറുകാടിന്റെ ഊണിന് നാലണ എന്ന കഥയെ ആധാരമാക്കി പാര്‍ഥസാരഥി അവതരിപ്പിക്കുന്ന നാടകവും ഉണ്ടാകും. 11 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.
സാറാ ജോസഫ്, യു.ആര്‍ പ്രദീപ് എം.എല്‍.എ, പ്രൊഫസര്‍ പി.ഗംഗാധരന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."