പെന്‍ഷന്‍ കുടിശ്ശികയുടെ വിതരണോദ്ഘാടനം നാളെ
തൃശൂര്‍: സഹകരണ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 55 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുടെ വിതരണോദ്ഘാടനം നാളെ സഹകരണ-ടൂറിസം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയിസ് പെന്‍ഷന്‍ ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ജില്ലാ സഹകരണ ബേങ്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനാകും. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഭരണ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിക്കും.
കുടിശ്ശിക നല്‍കാത്തതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്‌തെങ്കിലും പെന്‍ഷന്‍ ബോര്‍ഡ് ഈ വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്തു. പെന്‍ഷന്‍കാരുടെ സംഘടന പ്രശ്‌നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടതിനെ തുടര്‍ന്ന് ബോര്‍ഡ് അവരുമായി ചര്‍ച്ച നടത്തി കുടിശ്ശിക അനുവദിക്കാന്‍ തീരുമാനിക്കുകയും അനുമതിക്കായി സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഇതിന്മേല്‍ നടപടിയെടുത്തില്ല. നിലവിലെ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കുടിശ്ശിക നല്‍കാന്‍ ആദ്യ യോഗത്തില്‍ തന്നെ പെന്‍ഷന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് രണ്ടര കോടിയോളം രൂപയാണ് പെന്‍ഷന്‍ കുടിശ്ശികയായി വിതരണം ചെയ്യുന്നത്. 24750 രൂപയാണ് ആയത് പ്രകാരം അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ കുടിശ്ശിക. അര്‍ഹതപ്പെട്ട പെന്‍ഷന് ആനുപാതികമായി 1,13,960 രൂപ വരെ ചടങ്ങില്‍ അനുവദിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടിശ്ശിക തുക ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. കെ മോഹന്‍ദാസ്, സി വി ശശിധരന്‍, എം സുരേഷ്, പി കെ സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."