HOME
DETAILS
MAL
അന്നമനടയിലെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു
backup
September 07 2016 | 21:09 PM
അന്നമനട: ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച 2016, 2017 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് തൃശൂര്‍ ജില്ലാ പ്ലാനിങ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചു. 4,78,38236 രൂപ അടങ്കല്‍ തുകക്കുള്ള പദ്ധതികള്‍ക്കാണ് തൃശൂര്‍ ജില്ലാ പ്ലാനിങ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചത്. 2016, 2017 വര്‍ഷത്തില്‍ പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച ഗ്രാമപഞ്ചായത്തുകളില്‍ മാള ബ്ലോക്കില്‍ ഒന്നാമത്തേതാണ് അന്നമനട ഗ്രാമപഞ്ചായത്ത്. തൃശൂര്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ച പത്ത് ഗ്രാമപഞ്ചായത്തുകളിലൊന്ന് അന്നമനട ഗ്രാമപഞ്ചായത്താണ്. ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച പട്ടിക ജാതി വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിന് വേണ്ടിയുള്ള ടാക്സി കാര്‍ നല്കുന്ന പദ്ധതി പ്രത്യേക ശ്രദ്ധ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."