HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

  
Web Desk
September 17, 2025 | 7:29 AM

kerala-assembly- approval-for-urgent-resolution-to-discuss-amoebic-encephalitis

തിരുവനന്തപുരം: സംസ്ഥാനത്തെ അമീബിക് മസ്തിഷ്‌ക ജ്വരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചര്‍ച്ചക്ക് തയാറാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

ഇന്നലെയും സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 19 ആയി ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 26 രോഗികള്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 10 രോഗികളും, ആര്‍സിസിയില്‍ ഒരാളും സ്വകാര്യ ആശുപത്രിയില്‍ രണ്ടുപേരും ചികിത്സയിലുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മൂന്ന് പേരാണ് ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 10 പേരും രോഗബാധിതരായി കഴിയുന്നു.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെ പകരുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കാണുന്ന 'നൈഗ്ലെറിയ ഫൗളറി' (Naegleria fowleri) എന്നയിനം അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തി മാരകമായ അണുബാധ ഉണ്ടാക്കുന്നു. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നു. മരണ സാധ്യത കൂടുതലാണ്.

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

പനി, കഠിനമായ തലവേദന, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

 

english summrary: An urgent motion regarding Amebic Meningoencephalitis (Amoebic Brain Fever) has been approved. The assembly session will be temporarily suspended to allow for a detailed discussion on the issue.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  2 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  2 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  2 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  2 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  2 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  3 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  3 days ago
No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  3 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  3 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  3 days ago