വിദ്യാര്‍ഥികള്‍ സാമൂഹ്യ സേവനത്തിന് സമയം കണ്ടെത്തണം: മുരളി പെരുനെല്ലി
വാടാനപ്പള്ളി: വിദ്യാര്‍ഥികള്‍ സാമൂഹ്യ സേവനത്തിനു സമയം കണ്ടെത്തേണ്ടതുണ്ടെന്നും ക്രിയാത്മകമായ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാര്‍ഥിത്വം വിനിയോഗിക്കേണ്ടതെന്നും മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലി പറഞ്ഞു. വാടാനപ്പള്ളി ശംസുല്‍ ഹുദാ വാഫി കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹം സ്വാര്‍ഥതയിലൂന്നിയ പരക്കം പാച്ചിലിലാണെന്നും തനിക്കു ചുറ്റുപാടുമുള്ള അവശരെയും ആലംബമര്‍ഹിക്കുന്നവരെയും കാണാനും ഒരു കൈ സഹായമാകാനുമൊന്നും ആര്‍ക്കും ഇന്നു നേരമില്ലെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി, ഖത്തര്‍ കെ.എം.സി.സി തൃശൂര്‍ ജില്ലാ സെക്രട്ടറി പി.എം ഹുസൈന്‍, ശംസുല്‍ ഹുദാ വര്‍ക്കിങ് ചെയര്‍മാന്‍ മുഹമ്മദ് മോന്‍ ഹാജി, ശാഹുല്‍.കെ.പഴുന്നാന, മുഹമ്മദ് മുസ്തഫ വാഫി, അബുല്‍ ഫസല്‍ വാഫി, സഅദുദ്ധീന്‍ അന്‍വരി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തു മെമ്പര്‍ അബു, അബ്ദുല്‍ ജബ്ബാര്‍ ഗണേശമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാ മത്സരം, വാഫി ആര്‍ട്‌സ് ഫിയസ്റ്റ 16 നടന്നു. അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിലായി 75 ഇനങ്ങളില്‍ നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. ഇന്നു നടക്കുന്ന അധ്യാപക രക്ഷാകര്‍തൃ മാനേജ്‌മെന്റ് സംഗമത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."