HOME
DETAILS

സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി

  
September 17, 2025 | 11:35 AM

kerala news supreme-court-allows-global-ayyappa-sangamam at pampa

ഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. അയ്യപ്പസംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നല്‍കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. 

ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നല്‍കിയ മൂന്ന് ഹരജികളാണ് തള്ളിയത്.

അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതരത്വം ആണെന്നിരിക്കെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശണില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പമ്പയില്‍ ഈ മാസം 20 നാണ് അയ്യപ്പസംഗമം നടക്കാനിരിക്കുന്നത്. പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണെന്നും ഹരജിയില്‍ പറയുന്നു. 

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എല്ലാ വിശ്വാസികളേയും ഒരേ പോലെ പരിഗണിക്കണമെന്നും വി.ഐ.പികള്‍ക്കുള്ള സുരക്ഷാ ഏര്‍പ്പാടുകള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വരവു ചെലവു കണക്കുകള്‍ എല്ലാം സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് കണക്കുകള്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് കൈമാറി കോടതിയെ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  a day ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  a day ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  a day ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  a day ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  a day ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  a day ago