HOME
DETAILS

ആയിരത്തി ഇരുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

  
backup
September 07 2016 | 21:09 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b4


മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ആയിരത്തി ഇരുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കുഴൂര്‍ പുതുക്കാടന്‍ മുകുന്ദന്റെ കോഴിഫാമിലെ കോഴിക്കുഞ്ഞുങ്ങളാണ് തെരുവ് നായ്കളുടെ ആക്രമണത്തില്‍ ചത്തത്. രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ച് കൊന്നത്. മുകുന്ദന്റെ വീടിനടുത്തുള്ള കോഴിഫാമിന്റെ നൈലോണ്‍ വല കടിച്ച് പൊളിച്ച് ശേഷം ഫാമിന്റെ അകത്ത് കടന്നാണ് ആറ് തെരുവ് നായ്ക്കള്‍ ആക്രമണം നടത്തിയത്.
രാത്രി സമയം നായ്കളുടെ ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഓടി എത്തിയ മുകുന്ദനു നേരെ കുരച്ച് ചാടി ആക്രമിക്കാനും ശ്രമം നടന്നു. വീട്ടിലേക്ക് തിരിഞ്ഞോടിയ മുകുന്ദന്‍ അയല്‍വാസികളെ വിളിച്ച് വരുത്തി മുള വടികളും ആയുധങ്ങളുമായി ഫാമിലെത്തിയപ്പോഴേക്കും തെരുവ് നായ്കള്‍ കോഴികുഞ്ഞുങ്ങളെ മുഴുവന്‍ കടിച്ച് കൊന്നിരുന്നു. കൂടുതല്‍ ആളുകളെ കണ്ടതോടെ നായകള്‍ സ്ഥലം വിട്ടു. വര്‍ഷങ്ങളായി കോഴി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ച മുകുന്ദന് സംഭവത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം നല്‍കി തൊഴില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. കുഴൂര്‍, പൊയ്യ, മാള, അന്നമനട, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തുകളില്‍ വര്‍ധിച്ച് വരുന്ന തെരുവ്‌നായ ആക്രമണം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പൊയ്യ ഗ്രാമപഞ്ചായത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് തെരുവ്‌നായ ആക്രമണത്തില്‍ മാരകമായ പരുക്കേറ്റിട്ട് രണ്ട് ആഴ്ച തികയുന്നതിനു മുന്‍പാണ് വീണ്ടും ഈ മേഖലയില്‍ തെരുവ് നായ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍ചിറയില്‍ തെരുവ് നായകള്‍ ആടിനെ കടിച്ച് കൊന്നിരുന്നു.
തെരുവ് നായ് ആക്രമണം ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ തെരുവ് നായ ഭീഷണി ഇല്ലാതാക്കാന്‍ ഇത് വരെയും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഇപ്പോഴും മൗനത്തിലാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന രൂക്ഷമായ ഈ പ്രശ്‌നത്തില്‍ ഇപെടാന്‍ തയാറാകാതെ മാറി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കോഴിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നും ഇറച്ചിക്കടകളില്‍ നിന്നും മറ്റുമുള്ള വേസ്റ്റുകള്‍ തള്ളുന്നതാണ് തെരുവ് നായ്ക്കള്‍ ഇത്രമേല്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. ഏറ്റവും കൂടുതല്‍ വേസ്റ്റ് വരുന്നത് നിത്യേന പ്രവര്‍ത്തിക്കുന്ന ബ്രോയിലര്‍ കോഴിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നുമാണ്. ചിലര്‍ നിയമാനുസൃതം വേസ്റ്റുകള്‍ സംസ്‌കരിക്കുമ്പോള്‍ ഭൂരിഭാഗം പേരും റോഡുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തെരുവ് നായ്ക്കളെ കൊല്ലാനാവില്ലെങ്കില്‍ ഇവയുടെ വംശവര്‍ധനവ് തടയാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്ത് ലൈസന്‍സുള്ള നായ്ക്കളെ മാത്രം നിലനിര്‍ത്തി കര്‍ശ്ശന നടപടികള്‍ സ്വീകരിച്ചാലേ ഈ പ്രശ്‌നത്തിന് പരിഹാരമാവൂ എന്ന അഭിപ്രായവും വ്യാപകമായി ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago