HOME
DETAILS
MAL
അഞ്ചാമത് നാഗകീര്‍ത്തി പുരസ്‌ക്കാരം പ്രഖ്യാപിച്ചു
backup
September 07 2016 | 21:09 PM
വല്ലപ്പുഴ: വടക്കന്‍ കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മന താന്ത്രിക കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ പ്രതിഭാധനരരെ ആദരിയ്ക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് നാഗകീര്‍ത്തിപുരസ്‌ക്കാരം പ്രഖ്യാപിച്ചു. തളിപ്പറമ്പ് പൂന്തോട്ടത്തില്ലത്ത് പി.പി. പാണ്ഡുരംഗന്‍ നമ്പൂതിരി ( താന്ത്രികം), പട്ടിക്കാട് മേലേടത്ത് മന കൃഷ്ണന്‍ നമ്പൂതിരി (വേദം), എഴുത്തുകാരി കെ.ബി. ശ്രീദേവി ( സാഹിത്യം) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നാഗകീര്‍ത്തി സമ്മാനിയ്ക്കുക.
പതിനായിരം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌ക്കാരം.സെപ്റ്റംബര്‍ 27 ന്പുരസകാരങ്ങള്‍ സമ്മാനിക്കും. അകത്തെ കുന്നത്ത് കൃഷ്ണന്‍ നമ്പൂതിരി, ഡോ. കെ.എം.ജെ. നമ്പൂതിരി, ഡോ. എന്‍.പി. വിജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."