ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സഊദി; സെപ്റ്റംബര്‍ 23-ന് രാജ്യത്ത് അവധി
റിയാദ്: 95-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 23-ന് സഊദിയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സഊദി മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലകള്‍ക്ക് പുറമേ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മൂന്നാം മേഖലയ്ക്കും ഈ ദിവസം ഔദ്യോഗിക അവധി ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
'നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്' എന്ന അടയാള വാക്യത്തിലാണ് ഇത്തവണ രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. സഊദിയുടെ ഉദാരത, ആധികാരികത, അഭിലാഷം, കരുണ എന്നിവയെ പ്രതീകപ്പെടുത്തുന്ന വിധത്തിലാണ് ഇത്തവണത്തെ അടയാളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദേശീയ ദിന 95 അടയാള ചിത്രത്തില്‍ സഊദിയുടെ അടിസ്ഥാന മൂല്യങ്ങളേയും ഗുണങ്ങളെയും പ്രതിധാനം ചെയ്യുന്ന ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് വ്യത്യസ്ത ചിത്രങ്ങളിലൂടെയാണ് അടയാള ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതില്‍ പരമ്പരാഗത കോഫീ പോര്‍ട്ട് ഉദാരതയേയും തുറന്ന വാതില്‍ ദാനത്തേയുമാണ് പ്രതിനിധീകരിക്കുന്നത്.
അടയാള ചിത്രത്തിലെ വൃക്ഷം ചരിത്രത്തില്‍ അഭിമാനിക്കുകയും പൂര്‍വീകരുടെ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സഊദി ജനതയെയാണ് പ്രതിധാനം ചെയ്യുന്നത്. മറ്റൊരടയാളമായ ഫസാഹ്, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഏറെ പ്രശസ്തമായ ആംഗ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടയാള ചിത്രത്തില്‍ ചേര്‍ത്തതാണ്.
തുവൈഖ് പര്‍വതത്തിന്റെ ചിത്രം സഊദി ജനതയുടെ അഭിലാഷത്തെയാണ് സൂചിപ്പിക്കുന്നത്. ആധുനിക സഊദിയുടെ പിറവിയെ അടയാളപ്പെടുത്തുന്ന ദിനമാണ് സഊദി ദേശീയ ദിനം. എല്ലാ വര്‍ഷേവും വിപുലമായ പരിപാടികളോടെയാണ് സഊദി ദേശീയ ദിനം ആഘോഷിക്കാറുള്ളത്. ഇത്തവണയും വമ്പന്‍ പരിപാടികളോടെയാകും ദേശീയ ദിനം ആഘോഷിക്കുക.
Saudi Arabia gears up for National Day celebrations on September 23, with a public holiday announced across the country. Join the festivities as the Kingdom honors its rich heritage and unity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."