ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി
അബൂദബി: ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന 119 രോഗികളെയും ഇവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി. ലോകാരോഗ്യ സംഘനയുമായി സഹകരിച്ചാണ് ഇവരെ പ്രത്യേക വിമാനത്തില്‍ യുഎഇയില്‍ എത്തിച്ചത്. റമോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. ഗസ്സയിലെ കരം അബൂ സലീം ക്രോസിഗ് വഴിയാണ് ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചത്.
ഇതുവരെ 2904 രോഗികളെയും ഇവരുടെ കുടുംബങ്ങളെയുമാണ് ചികിത്സയ്ക്കായി യുഎഇയിലേക്ക് എത്തിച്ചത്. ആയിരം അര്‍ബുദ രോഗികള്‍ക്കും ഗസ്സയിലെ ആയിരം കുട്ടികള്‍ക്കും യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാന പ്രകാരമാണ് ഈ നടപടി.
അടിയന്തര മാനുഷിക സേവനങ്ങളും സഹായങ്ങളും നല്‍കുന്നതിലുള്ള യുഎഇയുടെ പ്രതിബദ്ധത ഈ നടപടി വ്യക്തമാക്കുന്നതായി വിദേശ കാര്യ സഹമന്ത്രി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി വ്യക്തമാക്കി.
ബന്ധപ്പെട്ട അധികൃതരുമായും ലോകാരോഗ്യ സംഘനയുമായി ഏകോപിപ്പിച്ചാണ് പരുക്കേറ്റവരെയും രോഗികളെയും യുഎഇയിലെ ആശുപത്രികളിലേക്ക് മാറ്റുന്നത്. എമിറേറ്റസ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ താമസിച്ചുവരുന്ന പരുക്കേറ്റവര്‍ക്കും രോഗികള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും മികച്ച സേവനങ്ങളാണ് നല്‍കി വരുന്നത്.
അല്‍ അരീഷ് തീരത്തുള്ള ആശുപത്രി കപ്പലിലും തെക്കന്‍ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലും ആവശ്യമായ എല്ലാ സേവനങ്ങളും മരുന്നുകളും ലഭ്യമാക്കുന്നത് തുടരുമെന്ന് അല്‍ ഷംസി വ്യക്തമാക്കി.
The UAE provides critical medical treatment to severely injured and sick individuals evacuated from Gaza. Learn more about the humanitarian efforts to support Gaza patients with advanced healthcare in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."