HOME
DETAILS

മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി

  
Web Desk
September 18, 2025 | 2:23 PM

kerala cms claim of dismissing 144 policemen false chennithala demands list of dismissed officers

തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തര വകുപ്പിൽ നിന്ന് 144 പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ബോധപൂർവം നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഇതിനെതിരെ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്

2016 മുതൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 50-ൽ താഴെ പൊലിസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചുവിട്ടതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, 144 പേരെ പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടത്. "ഈ വാദം നുണയും സഭയോടുള്ള അവഹേളനവുമാണ്. 144 പേരുടെ പട്ടിക നിയമസഭയിൽ വെക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ ഈ അവകാശവാദം പിൻവലിച്ച് മാപ്പ് പറയണം," ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന ആരോപണം

2011-2016 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, സേനയ്ക്ക് മാനക്കേടുണ്ടാക്കിയ 61 പൊലിസ് ഉദ്യോഗസ്ഥരെ അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചുവിട്ടിരുന്നു. എന്നാൽ, പിണറായി വിജയന്റെ 9.5 വർഷത്തെ ഭരണകാലത്ത്, കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള 144 ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ശുപാർശ ഉണ്ടായിട്ടും, നടപടി എടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ദീർഘകാലം സർവീസിൽ നിന്ന് വിട്ടുനിന്നവർ മാത്രമാണ്. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ പിരിച്ചുവിടുന്നതിന് പകരം സർക്കാർ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു.

കൂടാതെ, മികച്ച ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ക്രമസമാധാന പാലനത്തിന്റെ ചുമതലകൾ നൽകിയതായും, സുപ്രധാന പദവികളിൽ കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിച്ചതായും ചെന്നിത്തല കുറ്റപ്പെടുത്തി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളിൽ ആരോപണവിധേയനായി സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഇപ്പോൾ പൊലിസ് ആസ്ഥാനത്ത് പ്രധാന പദവി വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ മറ്റ് ആരോപണങ്ങൾ

മുഖ്യമന്ത്രി അടുത്തിടെ നിയമസഭയിൽ, ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികൾ രക്ഷപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ, ഈ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സി.ബി.ഐ. ആണെന്ന വസ്തുത മുഖ്യമന്ത്രി മറച്ചുവെച്ചതായി ചെന്നിത്തല വിമർശിച്ചു. മുത്തങ്ങയിൽ പൊലിസ് ഉദ്യോഗസ്ഥൻ വിനോദിന്റെ കൊലപാതകത്തിന് ശേഷമാണ് വെടിവെപ്പുണ്ടായതെന്നും, എ.കെ. ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ശുദ്ധനുണയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്തെ വെടിവെപ്പ് ആരോപണങ്ങൾ

കോൺഗ്രസ് ഭരണകാലത്താണ് ഏറ്റവും കൂടുതൽ വെടിവെപ്പുകൾ നടന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ, ചെന്നിത്തല ചരിത്രം ചൂണ്ടിക്കാട്ടി. ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് അങ്കമാലി, വലിയതുറ, ചെറിയതുറ, ചന്ദനത്തോപ്പ് എന്നിവിടങ്ങളിൽ വെടിവെപ്പുകളുണ്ടായി. കെ.എസ്.യു. നേതാവ് മുരളിയെ തേവരയിൽ അടിച്ചുകൊന്നതും, രണ്ടാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് കെ.എസ്.യു. പ്രവർത്തകരായ സുധാകര അക്കിത്തവും ശാന്താറാം ഷേണായിയും കാസർകോട്ട് വെടിയേറ്റ് മരിച്ചതും, മേൽപ്പടം, ഉറുദുഭാഷാ സമരത്തിനിടെ മുസ് ലിം ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടതും എല്ലാം സി.പി.എം. ഭരണകാലത്താണെന്ന് ചൂണ്ടികാട്ടി.

മാവോയിസ്റ്റ് വെടിവെപ്പും ക്രിമിനൽ സംരക്ഷണവും

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ, കോയമ്പത്തൂരിൽ നിന്ന് തമിഴ്നാട്, ആന്ധ്ര പൊലിസിന്റെ സഹായത്തോടെ പിടികൂടിയ മാവോയിസ്റ്റുകൾ ഇപ്പോഴും തൃശൂർ അതീവസുരക്ഷാ ജയിലിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് സിറാജുന്നീസയെ വെടിവെച്ചുകൊന്ന കേസിൽ ആരോപണവിധേയനായ രമൺ ശ്രീവാസ്തവയെ പിണറായി സർക്കാർ പൊലിസിന്റെ മുഖ്യ ഉപദേശകനാക്കി. കൂത്തുപറമ്പിൽ അഞ്ച് പേരെ വെടിവെച്ചുകൊന്ന നടപടിക്ക് ഉത്തരവിട്ടുവെന്ന് സി.പി.എം. ആരോപിച്ച റവഡ് ചന്ദ്രശേഖർ ഇപ്പോൾ കേരളത്തിന്റെ ഡി.ജി.പി. ആണെന്നും ചെന്നിത്തല വിമർശിച്ചു.

പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ പരാജയം

2012-ൽ ഉമ്മൻചാണ്ടി സർക്കാർ പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പൊലിസിന് പുറത്തുള്ള ഒരു സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. 2014-2017 കാലഘട്ടത്തിൽ, താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ, ഇന്ത്യയിൽ ആദ്യമായി പൊലിസിനെതിരായ പരാതികൾ അന്വേഷിക്കാൻ പൊലിസിന് പുറത്തുള്ള ഒരാളെ നിയമിച്ചു. ഈ അതോറിറ്റി പൊലിസിന്റെ പ്രവർത്തനങ്ങൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും, പാറശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു.

എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ നിയമനം റദ്ദാക്കി. 2016 മുതൽ 2024 മാർച്ച് വരെ 16 കസ്റ്റഡി മരണങ്ങൾ കേരളത്തിൽ ഉണ്ടായെങ്കിലും, പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. 2022-ൽ ഹൈക്കോടതി, പൊലിസിന് പുറത്തുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവിട്ടെങ്കിലും, സർക്കാർ യോഗ്യതകൾ അപ്രായോഗികമായി പുനർനിർണയിച്ച് ഈ പോസ്റ്റ് ഒഴിച്ചിടുകയാണ്. ഇത് കോടതിയെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും, പൊലിസിന് പുറത്തുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചാൽ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  3 days ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  3 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  3 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  3 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  3 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  3 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  3 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  3 days ago