HOME
DETAILS

യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ

  
September 18, 2025 | 3:08 PM

gold prices in uae hit record highs consumers exercise caution in purchases

ദുബൈ: സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുമ്പോൾ, യുഎഇയിലെ ഉപഭോക്താക്കൾ സ്വർണവും ആഭരണങ്ങളും വാങ്ങുന്നതിൽ ബുദ്ധിപരമായ സമീപനം സ്വീകരിക്കുന്നു. ചെറിയ അളവിൽ, സമർത്ഥമായ തന്ത്രങ്ങളോടെയാണ് ഉപഭോക്താക്കൾ ഇപ്പോൾ സ്വർണം വാങ്ങുന്നതെന്ന് ദുബൈയിലെ ജ്വല്ലറികൾ വ്യക്തമാക്കി.

സ്വർണം: സ്ഥിരതയുടെ പ്രതീകം

"സ്വർണം എക്കാലവും സ്ഥിരതയുള്ള നിക്ഷേപമാണ്. വിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും, ഉപഭോക്താക്കൾ ഇപ്പോഴും നിക്ഷേപത്തിനായി സ്വർണത്തെ തിരഞ്ഞെടുക്കുന്നു," ബഫ്‌ലെ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ചിരാഗ് വോറ ഖലീജ് ടൈംസിനോട് പറഞ്ഞു. "ഉപഭോക്താക്കൾ ചെറിയ അളവിലാണ് സ്വർണം വാങ്ങുന്നത്, അവർ ഗ്രാമിനും വിനിമയക്ഷമതയ്ക്കും ഊന്നൽ നൽകുന്നു. നാണയങ്ങളോ ബാറുകളോ വാങ്ങി, ട്രേഡ്-ഇൻ ഓപ്ഷനുകൾ ഉപയോഗിച്ച് ശരാശരി ചെലവ് നിയന്ത്രിക്കുന്നു. റെക്കോർഡ് വിലയിലും ആവശ്യം കുറയുന്നില്ല, പക്ഷേ ദീർഘകാല വീക്ഷണത്തോടെയാണ് മിക്കവരും സ്വർണം വാങ്ങുന്നത്," അദ്ദേഹം വിശദീകരിച്ചു.

വിലയിലെ ഏറ്റക്കുറച്ചിലുകൾ

കഴിഞ്ഞ ആഴ്ച, ദുബൈയിലെ സ്വർണവില റെക്കോർഡിൽ എത്തിയിരുന്നു. 24 കാരറ്റ് സ്വർണം ഗ്രാമിന് 445.25 ദിർഹവും 22 കാരറ്റ് സ്വർണം ​ഗ്രാമിന് 412.25 ദിർഹവുമായിരുന്നു വില. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വർണത്തിന് 440.25 ദിർഹവും 22 കാരറ്റ് സ്വർണത്തിന് 407.5 ദിർഹവുമായിരുന്നു വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3,700 ഡോളർ കടന്നെങ്കിലും, വ്യാഴാഴ്ച 0.88% ഇടിഞ്ഞ് 3,656 ഡോളറിലെത്തി.

"വരും മാസങ്ങളിൽ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായേക്കാം. എന്നാൽ, പിന്നീട് വില വീണ്ടെടുക്കുകയും 4,000 ഡോളർ എന്ന പുതിയ ഉയരത്തിലെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ," വിദഗ്ധർ അഭിപ്രായപ്പെടുന്നു.

"ഉപഭോക്താക്കൾ സ്വർണത്തെ ദീർഘകാല നിക്ഷേപമായി കാണുന്നു," ചിരാഗ് വോറ പറഞ്ഞു. മീന ജ്വല്ലേഴ്‌സിന്റെ പാർട്ട്നർ വിനയ് ജെത്‌വാനിയും ഇതിനോട് യോജിച്ചു. "ഈ ദീപാവലി സീസണിൽ, ഉയർന്ന വിലയുടെ ഭാരം കുറയ്ക്കാൻ പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഞങ്ങൾ നൽകുന്നു," അദ്ദേഹം വ്യക്തമാക്കി.

വിപണിയിലെ അനിശ്ചിതത്വം

"വിപണി എങ്ങോട്ട് നീങ്ങുതെന്ന് ഉപഭോക്താക്കൾക്ക് വ്യക്തതയില്ല. വാങ്ങണോ അതോ കാത്തിരിക്കണോ എന്ന ശങ്കയിലാണ് പലരും," കാൻസ് ജുവൽസിന്റെ ചെയർമാൻ അനിൽ ധനക് പറഞ്ഞു. കല്യാൺ ജ്വല്ലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമനും ഇതേ അഭിപ്രായം പങ്കുവെച്ചു. "ഉപഭോക്താക്കൾ ഇപ്പോൾ ദീർഘകാല വീക്ഷണത്തോടെയാണ് സ്വർണവും ആഭരണങ്ങളും വാങ്ങുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

As gold prices in the UAE soar to record levels, consumers in Dubai are adopting a cautious approach, opting for smaller, strategic purchases of gold and jewelry. Explore how cultural significance, investment motives, and high prices shape buying trends, with insights from leading jewelers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  3 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  3 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  3 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  3 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  3 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  3 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago