സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഒന്നര ശതമാനത്തിലേറെ കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് തെഴില്‍ നിയമത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാണ് പ്രവാസികളുടെ എണ്ണം കുറവ് വന്നത്.
4,881,254 ആണ് ഈ നിലവില്‍ കുവൈത്തിലെ ജനസംഖ്യ. ഇതില്‍ 1,566,168 പേര്‍ കുവൈത്തി പൗരന്മാരും 3,315,086 പേര്‍ പ്രവാസികളുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വദേശി താമസക്കാരുടെ എണ്ണത്തില്‍ 1.32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.56 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
രാജ്യത്ത് സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളും പദ്ധതികളുമാണ് പ്രവാസികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പുതിയ തൊഴില്‍ നയങ്ങളും വിസ പരിഷ്‌കാരങ്ങളും മൂലം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതും പ്രവാസികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായെന്നാണ് സൂചന.
Kuwait's aggressive localization policies and visa reforms have led to a significant decline in the expatriate population, impacting the country's workforce and economy. Explore the reasons behind this trend and its implications for expatriates and Kuwait's labor market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."