25 ലിറ്റര്‍ കര്‍ണാടകമദ്യം പിടിച്ചു
പാലക്കാട്: പറളി എക്‌സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ വാളയാറില്‍ നടത്തിയ വാഹന പരിശോധനയില്‍ 25 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചു.
ബുധനാഴ്ച്ച പുലര്‍ച്ചെ 5.30 ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ തുണി ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്.
അവകാശികളില്ലാതെ മദ്യകുപ്പിയുടെ വിലകള്‍ മായ്ച്ചു കളഞ്ഞ രീതിയിലാണ് സീറ്റിനടിയില്‍ ഉണ്ടായിരുന്നത്. അനധികൃതമായി ചില്ലറ വ്യാപാരം നടത്തുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള മദ്യമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആഘോഷങ്ങള്‍ ലക്ഷ്യം വെച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും അനധികൃത വില്‍പ്പനയ്ക്ക് മദ്യം ഒഴുകി എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ട്ടര്‍ വി.എന്‍. ഗോപിദാസ്, പ്രിവന്റീവ് ഓഫിസര്‍ കെ.എസ്.സജിത്ത്, മണികണ്ഠന്‍, കെ.കെ. രമേഷ്, ഡ്രൈവര്‍ മുരളീമോഹനന്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."