വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി
റിയാദ്: സഊദിയിലെ പ്രാദേശിക വിപണികളിൽ വിൽക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ലേബലിംഗിൽ വിശദമായ വിവരങ്ങൾ നിർബന്ധം
പുതിയ ചട്ടങ്ങൾ പ്രകാരം, എല്ലാ കാർഷിക ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് അല്ലെങ്കിൽ കാർഡ്ബോർഡ് പാക്കേജിംഗിൽ വ്യക്തമായ ലേബലിംഗ് ഉൾപ്പെടുത്തണം. ഓരോ റീട്ടെയിൽ യൂണിറ്റിലും ഉൽപ്പന്നത്തിന്റെ പേര്, മൊത്തം ഭാരം, പാക്കേജിംഗ് തീയതി, പ്രൊഡക്റ്റ് ഉൽപ്പാദിപ്പിച്ച രാജ്യം, കാർഷിക രജിസ്ട്രേഷൻ നമ്പർ, വിതരണക്കാരന്റെയോ നിർമ്മാതാവിന്റെയോ പേര്, ലോഗോ എന്നിവ ഉൾപ്പെടുത്തിയ ലേബൽ പ്രദർശിപ്പിക്കണം. നടപടി ഉൽപ്പന്നങ്ങളുടെ സുതാര്യതയും ഉപഭോക്തൃ വിശ്വാസവും വർധിപ്പിക്കാൻ സാഹയിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
പാക്കേജിംഗിന് കർശന മാനദണ്ഡങ്ങൾ
കാർഷിക ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, കാർഡ്ബോർഡ് വസ്തുക്കൾ ഭക്ഷ്യയോഗ്യവും, ഈടുനിൽക്കുന്നതും, പുനരുപയോഗിക്കാവുന്നതും, മതിയായ വായുസഞ്ചാരം ഉള്ളതുമായിരിക്കണം. കാർഡ്ബോർഡ് പാക്കേജിംഗിന്റെ കാര്യത്തിൽ, കോറഗേറ്റഡ് കാർഡ്ബോർഡ് ഉപയോഗിക്കണമെന്നും, സംഭരണ സമ്മർദ്ദം താങ്ങാൻ പ്രത്യേക ലിഡുകൾ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭരണത്തിലോ ഗതാഗതത്തിലോ മലിനീകരണം തടയാൻ, പലകകളിൽ ഉപയോഗിക്കുന്ന കാർഡ്ബോർഡ് പെട്ടികൾ പുറംവശം മൂടണം. പഴങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാത്തിടത്തോളം, പാക്കേജിംഗിന്റെ അകത്തെ പ്രതലങ്ങൾ ഈർപ്പം പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ലൈനിംഗ് ചെയ്യുകയോ ചെയ്യാം.
"നിക്ഷേപകരും ഉൽപ്പാദകരും പുതിയ നിയമങ്ങൾ കർശനമായി പാലിക്കണം. ഇത് ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ അനിവാര്യമാണ്," മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയിൽ ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്താൻ ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതായും അധികൃതർ വ്യക്തമാക്കി.
Saudi Arabia has introduced strict new regulations for the packaging and labeling of fruits and vegetables sold in local markets, effective from September 18, 2025. Aimed at ensuring food safety and quality, these rules mandate detailed labeling and the use of durable, food-safe materials. Learn more about the updated standards and their impact on the agricultural sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."