HOME
DETAILS

തെങ്കരയിലെ കാട്ടാന ശല്യം ഓണത്തിനെങ്കിലും സമാധാനത്തോടെ അന്തിയുറങ്ങണമെന്ന് ജനങ്ങള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പരാതി പ്രളയം

  
backup
September 07 2016 | 22:09 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82


മണ്ണാര്‍ക്കാട്: ഓണത്തിനെങ്കിലും സമാധാനമായി കുടുംബത്തോടൊപ്പം അന്തിയുറങ്ങാന്‍ സഹായിക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തെങ്കര ആനമൂളി നിവാസികള്‍ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് കാട്ടാനശല്യത്തില്‍ ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ പരാതികളുടെ കെട്ടഴിച്ചത്.
    കാട്ടാനശല്യം മൂലം പ്രദേശത്തെ സൈ്വര്യ ജീവിതം തകര്‍ന്നിരിക്കുകയാണെന്നും, കര്‍ഷകര്‍ കടബാധ്യതയിലാണെന്നും വിദ്യാര്‍ഥികളടക്കം രാവിലെ ജീവഭയം കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും, കാട്ടാനകളെ തുരത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ കൊണ്ടുവരണമെന്നു ആവശ്യമുയര്‍ന്നു.
കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിലാണ് പ്രത്യേക യോഗം ചേര്‍ന്നത്. തെങ്കര പഞ്ചായത്തിരെ രൂക്ഷമായ കാട്ടാനശല്യം ആനകളെ തുരത്താന്‍ അടിയന്തിര നടപടി സ്വീകരിക്കാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുവാനും നടപടി സ്വീകരിക്കാനും പ്രത്യേക യോഗം തീരുമാനിച്ചു.
ആനത്താരകള്‍ കണ്ടെത്തി ട്രഞ്ച് എടുത്ത് വഴിയടക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും, കാട്ടനശല്യം രൂക്ഷമായ മേഖലയില്‍ ആവശ്യത്തിന് തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ ധാരണയായി.
കാട്ടാനശല്യത്തില്‍ ഇതുവരെ 23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായും, ആനമൂളി വനമേഖലയില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിങ്ങിന്റെ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ടെന്നും, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ അനുവദിക്കുന്നുണ്ടെന്നും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു.
കാട്ടാനയെ തുരത്താന്‍ ആവശ്യമായ പടക്കങ്ങള്‍ എത്തിച്ചുകൊടുക്കുമെന്നും, ഇതിനാവശ്യമായ ഫണ്ട് ഇപ്പോഴുണ്ടെന്നും, ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും യോഗത്തില്‍ ഡി.എഫ്.ഒ പറഞ്ഞു.
യോഗത്തില്‍  എം.ബി രാജേഷ് എം.പി, ഡി.എഫ്.ഒ ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സാവിത്രി, വി.കെ ഷംസുദ്ദീന്‍, മുഹമ്മദ് ഇല്ല്യാസ്, പഞ്ചായത്തംഗം ടി.കെ ഫൈസല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.വി ഷൗക്കത്തലി, എം. ഉണ്ണീന്‍, പി. ശിവദാസന്‍, എം.കെ ചന്ദ്രന്‍, പൊതിയില്‍ ബാപ്പുട്ടി, ജുനൈസ് ആനമൂളി, ഭാസകരന്‍ മുണ്ടക്കണ്ണി, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ. വി കുമാര്‍, മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു.കെ എബ്രഹാം സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago