HOME
DETAILS

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

  
September 20, 2025 | 1:20 AM

Comprehensive voter list revision Political parties to meet today to discuss steps

തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യാനുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കും.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ യുഡിഎഫും എൽഡിഎഫും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ഈ യോഗം നടക്കുന്നത്. ബിജെപി പരിഷ്കരണത്തെ പിന്തുണച്ചു കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. 

യോഗത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള നടപടിക്രമങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്താൻ യു കേൽക്കർ വിശദീകരിക്കും.  2002ലെ പട്ടികയാണ് പരിഷ്കരണത്തിന് ആധാരമാക്കിയിട്ടുള്ളത്. പരിഷ്കരണ നടപടികളിൽ നിന്നും കമ്മീഷൻ പിന്മാറില്ലെന്നതിനാൽ വോട്ട് ഉറപ്പിക്കാൻ ജാഗ്രതയോടെ സമീപിക്കാനാകും എതിർക്കുന്ന പാർട്ടികളുടെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  3 days ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  3 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  3 days ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  3 days ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  3 days ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  3 days ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  3 days ago