HOME
DETAILS

കേരള നിയമസഭ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു

  
September 20, 2025 | 4:47 AM

second awards named after former kerala assembly speaker km seethi sahib announced

കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു. കുവൈത്ത് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയിൽ കുവൈത്തി പൗരനായ ഡോ: മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി അവാർഡിന് അർഹനായി. ജീവകാരുണ്യ മേഖലയിൽ ഡോ. ബോബി ചെമ്മണ്ണൂരിനും ബിസിനസ് മേഖലയിൽ പ്രമുഖ പ്രവാസി മലയാളി സിഷോർ മുഹമ്മദ് അലിക്കും അവാർഡുകൾ ലഭിച്ചു. മൂന്നര പതിറ്റാണ്ടായി ഖത്തറിൽ  വ്യാപാര പ്രവർത്തനം നടത്തുന്ന  സിഷോർ മുഹമ്മദ് അലിയുടെ സത്യ സന്ധതയും സഹജീവി സ്നേഹവും മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി. അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനായ ഡോ: മുസ്തഫ സയ്യിദ് കുവൈത്തിലെ അറിയപ്പെടുന്ന ആരോഗ്യ പ്രവർത്തകനാണ്. 

സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി യാചകയാത്ര നടത്തിയതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഡോ. ബോബി ചെമ്മണ്ണൂരിന് അവാർഡ് നേടിക്കൊടുത്തത്.

ഒക്ടോബര്‍ മൂന്നിന് നടക്കുന്ന കുവൈത്ത് കെ.എം.സി.സി തൃശൂര്‍ ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്  കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രഷറർ അസീസ് പാടൂർ എന്നിവർ വർത്താകുറിപ്പിൽ അറിയിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  9 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  9 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  9 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  9 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  9 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  10 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  10 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  10 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  10 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  10 days ago