HOME
DETAILS

79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം 

  
Web Desk
September 20, 2025 | 6:44 AM

Oman cricket player Amir Kaleem achieved a huge feat against india

അബുദാബി: ഏഷ്യ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ ഒമാൻ 21 റൺസിന്‌ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഒമാൻ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു വമ്പൻ നേട്ടമാണ് ഒമാൻ താരം ആമിർ കലീം നേടിയെടുത്തത്. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ആമിർ തിളങ്ങിയത്. 44 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 64 റൺസ് നേടിയാണ് താരം ടീമിന്റെ ടോപ് സ്കോററായത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഏത് ഫോർമാറ്റിലും അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ആമിർ കലീം. 43 വർഷവും 303 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

നീണ്ട 79 വർഷമായി ഇംഗ്ലണ്ട് താരമായ വാലി ഹാമണ്ട് കൈവശം വെച്ചിരുന്ന റെക്കോർഡാണ് ഒമാൻ താരം തകർത്തിരിക്കുന്നത്. 1946ൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് വാലി ഹാമണ്ട് ഇന്ത്യക്കെതിരെ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയത്. മാഞ്ചസ്റ്ററിലെ ഒയ്ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 69 റൺസ് നേടിയിരുന്നു ഇംഗ്ലണ്ട് താരം ഈ നേട്ടം കൈവരിച്ചിരുന്നത്. 43 വർഷംവും 31 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം കൈവരിച്ചത്. 
 
ആമിറിന് പുറമെ ഹമ്മദ് മിർസയും ഒമാനായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 33 പന്തിൽ 51 റൺസാണ് മിർസ നേടിയത്. അഞ്ചു ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ ജതീന്ദർ സിംഗ് 33 പന്തിൽ 32 റൺസ് നേടി. അഞ്ചു ഫോറുകളാണ് താരം നേടിയത്. 

അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു അടിച്ചെടുത്തത്. അഭിഷേക് ശർമ്മ 15 പന്തിൽ 38 റൺസ് നേടി മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്.

Despite losing to India in the Asia Cup, Oman's Amir Kaleem achieved a huge feat. Amir shone in the match by scoring a half-century. He became the team's top scorer with 64 runs in 44 balls, including seven fours and two sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  15 days ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  15 days ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  15 days ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  15 days ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  15 days ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  15 days ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  15 days ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  15 days ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  15 days ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  15 days ago