HOME
DETAILS

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

  
Web Desk
September 20, 2025 | 6:44 AM

bjp councilor commits suicide in office cites financial crisis lack of leadership support

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ കെ. അനിൽകുമാർ (45) തന്റെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 8:30-ന് ശേഷമാണ് സംഭവം. വലിയശാല ഫാം ടൂർ സൊസൈറ്റിയുടെ പ്രസിഡന്റായ അനിൽകുമാർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.

അനിൽകുമാർ നേതൃത്വം നൽകിയ സൊസൈറ്റി ഏകദേശം 6 കോടി രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ തമ്പാനൂർ പൊലിസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു.

അനിൽകുമാർ ഓഫിസിൽ വെച്ച് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, സൊസൈറ്റിയിലെ പ്രതിസന്ധിയിൽ മറ്റ് അംഗങ്ങളോ നേതൃത്വമോ സഹായിച്ചില്ലെന്ന് ആരോപിക്കുന്നു. "പ്രതിസന്ധിയിൽ ഞാൻ ഒറ്റപ്പെട്ടു. ഞാനോ എന്റെ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ല. എല്ലാ കുറ്റവും എന്റെ മേൽ ചുമത്തപ്പെട്ടു. അതിനാൽ ജീവനൊടുക്കുകയാണ്," എന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് തമ്പാനൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  25 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  25 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  25 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  25 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  25 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  25 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  25 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  25 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  25 days ago