ഉറക്കത്തിനിടെ കടിച്ചത് പ്രാണിയാണെന്ന് കരുതി, കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു- ഭാര്യ ഗുരുതരാവസ്ഥയില്‍
റായ്പൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.
കോര്‍ബ ജില്ലയിലെ ദാരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിരാ നഗറിലാണ് സംഭവം. 52 കാരനായ ചൂഡാമണി ഭരദ്വാജ്, മകന്‍ പ്രിന്‍സ് (10) എന്നിവരാണ് മരിച്ചത്. ഭരദ്വാജിന്റെ ഭാര്യ രജനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് ഉറക്കത്തിനിടയില്‍ കുടുംബാംഗങ്ങള്‍ക്ക് പാമ്പുകടിയേറ്റത്.
ഭരദ്വാജിന് ആയിരുന്നു ആദ്യം പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചിരിക്കുന്നത്. എന്നാല്‍ പ്രാണി കടിച്ചെന്ന് കരുതി ഭരദ്വാജ് ഉറക്കം തുടരുകയായിരുന്നു. പിന്നാലെ പ്രിന്‍സിനും രജനിക്കും കടിയേല്‍ക്കുകയും ചെയ്തു.
കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ സമീപത്തെ ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയും തേടി. എന്നാല്‍, ഏറെ വൈകിയാണ് അരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ആന്റി വെനം ഇല്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മരുന്നില്ലെന്ന കാരണം പറഞ്ഞ് കുടുംബത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നു മടക്കിയതോടെ സമീപത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ഭരദ്വാജും പ്രിന്‍സും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രജനി ആശുപത്രിയില്‍ തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കോര്‍ബ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രതികരിച്ചു. പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥാരാണ് ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
In a tragic incident from Korba district in Chhattisgarh, a father and his 10-year-old son died after being bitten by a snake in their sleep. The incident occurred in Indira Nagar, under Dari police station limits. The deceased have been identified as Chudamani Bhardwaj (52) and his son Prince (10). Bhardwaj’s wife, Rajni, is in critical condition and currently undergoing treatment.
The snake, believed to be a common krait, first bit Bhardwaj. Mistaking it for a minor insect bite, he went back to sleep. Later, both his son and wife were bitten as well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."