HOME
DETAILS
MAL
അക്രമത്തില്‍ പ്രതിഷേധിച്ചു
backup
September 07 2016 | 22:09 PM
കാസര്‍കോട്: ബദിയടുക്കയില്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ക്കെതിരേ ബി.ജെ.പി നടത്തിയ അക്രമണത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റു പ്രതിഷേധിച്ചു. ബി.ജെ.പി അക്രമണത്തില്‍ പരുക്കേറ്റ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സിതാരാമയ്യ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനെതിരേ ബദിയടുക്ക ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം പാര്‍ട്ടി ഓഫിസിലേക്കു വരികയായിരുന്ന സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, ലോക്കല്‍ കമ്മിറ്റി അംഗം നാരായണന് പൊയ്യകണ്ടം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇസഹാഖ്, അബ്ദുല്ല എന്നിവരെ ബി.ജെ.പിക്കാര്‍ വീണ്ടും ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
ഇതിനെതിരേ പ്രതിഷേധിക്കുവാന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."