യുഎഇയില്‍ ഒരു കോടിയിലധികം ജനങ്ങള്‍; ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള എമിറേറ്റിത്!
ദുബൈ: ജനനനിരക്കില്‍ നലിയ വര്‍ധനവില്ലാതെ യുഎഇയിലെ ജനസംഖ്യ 5.7 ആയി ഉയര്‍ന്നു. നിലവില്‍ 1.12 കോടി ജനങ്ങളാണ് യുഎഇയില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്, അതായത് മുക്കാല്‍ ഭാഗവും. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ ജനസംഖ്യയില്‍ 6.15 ലക്ഷം ആളുകളാണ് വര്‍ധിച്ചത്. രാജ്യത്തെ ജനസംഖ്യയില്‍ 64 ശതമാനവും പുരുഷന്മാരാണ്. രാജ്യത്ത് നിലവില്‍ 70 ലക്ഷം പുരുഷന്മാരും 40 ലക്ഷം സ്ത്രീകളുമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണത്തില്‍ 5.7 ശതമാനവും സ്ത്രീകളുടെ എണ്ണത്തില്‍ 5.8 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
യുഎഇയുടെ തലസ്ഥാനമായ അബൂദബിയിലെ സ്ഥിര താമസക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 7.5 ശതമാനമാണ് വര്‍ധിച്ചത്. 2023-ല്‍ അബൂദബിയില്‍ 38 ലക്ഷം താമസക്കാര്‍ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തോടെ അബൂദബിയിലെ ജനസംഖ്യ 41.4 ലക്ഷമായി വര്‍ധിച്ചു.
അടുത്തിടെയാണ് ദുബൈയിലെ ജനസംഖ്യ 40 ലക്ഷം കടന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ദുബൈയിലെ ജനസംഖ്യയില്‍ 317 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ദുബൈയിലെ ജനസംഖ്യ 58 ലക്ഷം ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉമ്മുല്‍ ഖുവൈനിലാണ് ഏറ്റവും കുറവ് ജനസംഖ്യയുള്ളത്. നിലവില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ 86-ാം സ്ഥാനത്താണ് യുഎഇ ഉള്ളത്.
The UAE's population has surpassed one crore, with one emirate standing out as the most populous. Discover which emirate leads in population and what drives this demographic milestone in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."