ട്രംപിന്റെ H-1B വിസ ഫീസ് വർധനയ്ക്ക് പിന്നാലെ വീണ്ടും ചർച്ചയായി വെടിയേറ്റ് കൊല്ലപ്പെട്ട ചാർളി കിർക്കിന്റെ ഇന്ത്യയ്ക്കെതിരായ പഴയ ട്വീറ്റ്
വാഷിംഗ്ടൺ/ഓറെം: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ H-1B വിസാ ഫീസ് $100,000-ലേക്ക് (ഏകദേശം 88.09 ലക്ഷം രൂപ) വർധിപ്പിക്കുന്ന പ്രഖ്യാപനത്തിന് പിന്നാലെ, കൺസർവേറ്റീവ് ആക്ടിവിസ്റ്റും ടേക്കിംഗ് പോയിന്റ് യു.എസ്.എ (TPUSA) സ്ഥാപകനുമായ ചാർളി കിർക്കിന്റെ ഒരു പഴയ ട്വീറ്റ് വീണ്ടും ചർച്ചയിൽ.
സെപ്റ്റംബർ 10-ന് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിയിൽ തോക്ക് അക്രമത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ട്വീറ്റ്, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തെയും H-1B വിസകളെയും വിമർശിക്കുന്നതായിരുന്നു. ഇത് രാഷ്ട്രീയമായും സാമൂഹിക മാധ്യമങ്ങളിലും വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഫോക്സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാഹാമിന്റെ പോസ്റ്റിന് മറുപടിയായാണ് മരണത്തിന് ആറ് ദിവസങ്ങൾക്ക് മുമ്പ് (അതായത് കഴിഞ്ഞ സെപ്റ്റംബർ 1-ന്) അദ്ദേഹം പോസ്റ്റ് ട്വീറ്റ് ചെയ്തത്.
അമേരിക്കയ്ക്ക്, ഇന്ത്യയിൽ നിന്നുള്ളവരുടെ കൂടുതൽ വിസകൾ ആവശ്യമില്ല. ഒരുപക്ഷേ, ഇന്ത്യയിൽ നിന്നുള്ളവരെപ്പോലെ മറ്റൊരു തരത്തിലുള്ള നിയമപരമായ കുടിയേറ്റവും അമേരിക്കൻ തൊഴിലാളികളെ ഇത്രയധികം കുടിയിറക്കിയിട്ടുണ്ടാകില്ല. മതി, നമ്മുടെ നാട് ഇന്ത്യക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒടുവിൽ നമ്മുടെ സ്വന്തം ആളുകളെ ആദ്യം പരിഗണിക്കാം," എന്നായിരുന്നു കിർക്കിന്റെ വാക്കുകൾ. ഇൻഗ്രാഹാം ഇന്ത്യയുമായുള്ള വ്യാപാര കരാറുകളിൽ കൂടുതൽ വിസകൾ നൽകുന്നതിനെതിരെ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള ഏതൊരു വ്യാപാര കരാറും അവർക്ക് കൂടുതൽ വിസകൾ നൽകേണ്ടിവരുമെന്ന് മറക്കരുത്. വിസയും വ്യാപാര കമ്മിയും നൽകി അവർക്ക് പണം നൽകുന്നതാണ് എനിക്ക് ഇഷ്ടം. പകരം ഷീയിൽ നിന്ന് എന്ത് നിബന്ധനകൾ ലഭിക്കുമെന്ന് മോദിക്ക് നോക്കാം."
ട്രംപ് H-1B വിസകൾക്ക് കമ്പനികൾ പ്രതിവർഷം $100,000 ഫീസ് നൽകണമെന്ന ആവശ്യം ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇത് ടെക് കമ്പനികളെ ബാധിക്കുമെന്നും അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുമെന്നും ട്രംപ് വാദിക്കുന്നു. "പ്രധാന കാര്യം എന്തെന്ന് വെച്ചാൽ മികച്ച ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരും, അവർ പണം നൽകും," പ്രസിഡന്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിങ്ങൾ ആരെയെങ്കിലും പരിശീലിപ്പിക്കാൻ പോകുകയാണെങ്കിൽ, നമ്മുടെ നാട്ടിലെ മികച്ച സർവകലാശാലകളിൽ ഒന്നിൽ നിന്ന് അടുത്തിടെ ബിരുദം നേടിയവരിൽ ഒരാളെയായിരിക്കും നിങ്ങൾ പരിശീലിപ്പിക്കാൻ പോകുന്നത്, അമേരിക്കക്കാരെ പരിശീലിപ്പിക്കുക, നമ്മുടെ ജോലികൾ ഏറ്റെടുക്കാൻ ആളുകളെ കൊണ്ടുവരുന്നത് നിർത്തുക യു.എസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
H-1B വിസകൾ എന്താണ്?
കമ്പനികൾക്ക് വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അനുവദിക്കുന്ന വിസയാണിത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമെങ്കിലും യോഗ്യത ഉള്ളവർക്കാണ് വിസ നൽകുക. സാധാരണയായി ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്ക്, പ്രത്യേകിച്ച് ഐടി, ടെക് മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ H-1B അപേക്ഷകരുടെ 71% ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ ഫീസ് $1,000 മുതൽ $5,000 വരെ ആണെങ്കിലും, പുതിയ $100,000 ഫീസ് ഇന്ത്യൻ ഐടി കമ്പനികളായ TCS, Infosys എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. "ഈ നയം ഹ്യൂമാനിറ്റേറിയൻ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും, നൈപുണ്യമുള്ള തൊഴിലാളികളുടെ സഞ്ചാരം രണ്ട് രാജ്യങ്ങൾക്കും നേട്ടമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കിർക്കിന്റെ മരണം
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ടേക്കിംഗ് പോയിന്റ് യു.എസ്.എ ഇവന്റിൽ, തോക്ക് അക്രമത്തെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുമ്പോഴാണ് 31-കാരനായ കിർക്കിന് വെടിയേറ്റത്. 22-കാരനായ സസ്പെക്റ്റ് ടൈലർ റോബിൻസണിനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു. ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾക്ക് പിന്നാലെ, ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പുതിയ വെല്ലുവിളികൾ ചർച്ചയാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Conservative activist Charlie Kirk, killed in a shooting at a Utah college event on September 10, 2025, sparked controversy with a tweet posted six days prior, criticizing Indian immigrants and H-1B visas. The tweet resurfaced after President Trump’s announcement to raise H-1B visa fees to $100,000, aimed at prioritizing American workers. The remarks and policy have ignited debates on immigration and U.S.-India relations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."