സിദ്ധാര്‍ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളജ് ഡീനിനും, അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം
കല്‍പ്പറ്റ: സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി കോളജ് ഡീന്‍ ആയിരുന്ന എം.കെ നാരായണനെയും, അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനെയും സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി.
എംകെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കാണ് സ്ഥലം മാറ്റിയത്. തരം താഴ്ത്തലോടെയാണ് സ്ഥലംമാറ്റം. കാന്തനാഥനെ തിരുവാഴാംകുന്ന് പൗള്‍ട്രി കോളജിലേക്കാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന്റെ രണ്ടുവര്‍ഷത്തെ പ്രൊമോഷന്‍ തടയനാനും ഉത്തരവുണ്ട്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവര്‍ക്കും മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപടി.
2024 ഫെബ്രുവരി 18നാണ് വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പൊലിസും, കോളജ് അധികൃതരും തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നു. മരണ സമയത്ത് സിദ്ധാര്‍ഥന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
അതിക്രൂരമായ റാഗിങ്ങിന് സിദ്ധാര്‍ഥ് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പിന്നീട് ഉണ്ടായത്. കോളജിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ കോളജില്‍വെച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസിലാണ് സിദ്ധാര്‍ഥന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയത്.
മുറിയിലും, സമീപത്തെ പാറപ്പുറത്ത് വെച്ചും സിദ്ധാര്‍ഥനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലില്‍ വെച്ച് പരസ്യവിചാരണ നടത്തി. ബെല്‍റ്റും, മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളും ഉഫയോഗിച്ച് അടിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ കോളജ് ഡീനും, ഹോസ്റ്റല്‍ വാര്‍ഡനും പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും പിന്നീട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
Siddharthan's death, Pookode Veterinary College Dean M.K. Narayanan and Assistant Warden Kanthanathan have been transferred."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."