HOME
DETAILS

പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്റ്റംബർ 29-ന് തുടക്കമാകും

  
Web Desk
September 20, 2025 | 5:04 PM

dubai miracle garden season 14 opens september 29 with stunning floral displays

ദുബൈ: ദുബൈ മിറാക്കിൾ ഗാർഡൻ സീസൺ 14-ന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ, പുഷ്പങ്ങളുടെ അത്ഭുതലോകം വീണ്ടും സന്ദർശകർക്കായി തുറക്കും. പുതിയ തീമുകളും പുതിയ ആകർഷണങ്ങളും നിറഞ്ഞ സീസണാണ് ആരംഭിക്കാൻ പോകുന്നതെന്ന് മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ മുഹമ്മദ് സഹെർ ഹമ്മദിഹ് ഖലീജ് ടൈംസിനോട് പറഞ്ഞു.

“ദുബൈ മിറാക്കിൾ ഗാർഡൻ കുടുംബങ്ങൾക്കും സഞ്ചാരികൾക്കും ഒത്തുചേർന്ന് സൗന്ദര്യവും സന്തോഷവും പങ്കിടാനുള്ള ഇടമാണ്. സീസൺ 14-ലും ഈ പാരമ്പര്യം തുടരും, എല്ലാവരുടെയും മനസ്സിനെ സ്പർശിക്കുന്ന പുതിയ അനുഭവങ്ങൾ ഞങ്ങൾ ഇത്തവണയും ഒരുക്കും,” ഹമ്മദിഹ് പറഞ്ഞു.

അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന ദുബൈ മിറാക്കിൾ ​ഗാർഡൻ 150 ദശലക്ഷത്തിലധികം പൂക്കളുടയും കലാപരമായ പ്രകൃതിദൃശ്യങ്ങളുടെയും പേരിൽ ലോക പ്രശസ്തമാണ്. “വർണാഭമായ പാതകളിലൂടെ നടക്കുമ്പോൾ, കല, പ്രകൃതി, സാങ്കേതിക വിദ്യ എന്നിവയുടെ സമന്വയമായ പുഷ്പ കലാസൃഷ്ടികൾ സന്ദർശകർക്ക് അവിസ്മരണീയ അനുഭവം നൽകും,” ഹമ്മദിഹ് കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനമായ ദുബൈ മിറാക്കിൾ ഗാർഡൻ, എല്ലാ വർഷവും പുതിയ തീമുകളും രൂപകല്പനകളും അവതരിപ്പിച്ച് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. സീസൺ 14-ൽ, പുതിയ പുഷ്പ ശില്പങ്ങളും ആകർഷകമായ ഇൻസ്റ്റാളേഷനുകളും കാണാൻ കഴിയും. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രകൃതിയെ ആസ്വദിക്കാനുള്ള മികച്ച ഇടമാണിത്.

  • പ്രവർത്തന സമയവും ടിക്കറ്റുകളും
  • പ്രവൃത്തി ദിവസങ്ങൾ: രാവിലെ 9 മുതൽ രാത്രി 11 വരെ
  • വാരാന്ത്യങ്ങൾ: രാവിലെ 9 മുതൽ രാത്രി 12 വരെ

ടിക്കറ്റുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവുകൾ ഉണ്ടാകും.

Dubai Miracle Garden, the world’s largest natural flower garden, kicks off its 14th season on September 29, showcasing over 150 million blooming flowers and breathtaking new themes. Located in Al Barsha South 3, this family-friendly attraction promises vibrant landscapes and record-breaking installations, inviting visitors to immerse in nature’s beauty.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  6 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  6 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  6 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  6 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  7 days ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  7 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  7 days ago